Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
സിനിമ
  Add your Comment comment
വിലക്കിനും വിവാദത്തിനുമൊടുവില്‍ വിജയ് നായകനായ ജനനായകന്‍ തിയേറ്ററില്‍
Text By: UK Malayalam Pathram
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അവസാനം അഭിനയിച്ച ചിത്രം ആഘോഷമാക്കാന്‍ ഒരുങ്ങി ആരാധകര്‍. മൂന്ന് പതിറ്റാണ്ട് മുമ്പ് തമിഴ് സിനിമയില്‍ ബാലതാരമായി തുടങ്ങി പിന്നീട് ദളപതി എന്ന സിംഹാസനത്തിലേക്ക് ഉയര്‍ന്നതാണ് വിജയ്യുടെ സിനിമാ ജീവിതം. 1992-ല്‍ തന്റെ പതിനെട്ടാം വയസ്സിലാണ് നാളൈയ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്.

രൂപത്തിന്റെ പേരിലും അഭിനയത്തിന്റെ പേരിലും കടുത്ത വിമര്‍ശനങ്ങളും മാധ്യമ പരിഹാസങ്ങളും നേരിട്ടെങ്കിലും, 1996-ല്‍ പുറത്തിറങ്ങിയ 'പൂവേ ഉനക്കാക' എന്ന പ്രണയചിത്രം വിജയ്യുടെ കരിയറിലെ ആദ്യത്തെ വലിയ വഴിത്തിരിവായി മാറി. തുപ്പാക്കി, കത്തി, മെര്‍സല്‍, സര്‍ക്കാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായിരിക്കെയാണ് കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി താന്‍ സിനിമ പൂര്‍ണ്ണമായി ഉപേക്ഷിക്കുകയാണെന്ന് വിജയ് പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window