Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
സിനിമ
  Add your Comment comment
ചിക് ബുക്ക് റെയിലേ പാട്ടുള്ള ജെന്റില്‍മാന്‍ വീണ്ടും തിയേറ്ററുകളിലേക്ക്: 33 വര്‍ഷങ്ങള്‍ക്കു ശേഷം എച്ച്ഡി 4K മികവില്‍ പ്രദര്‍ശനം
Text By: UK Malayalam Pathram
മലയാളികള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച ക്ലാസിക് ചിത്രമായ 'ജെന്റില്‍മാന്‍' (Gentleman movie) പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K അള്‍ട്രാ HD ദൃശ്യ നിലവാരത്തിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് 'ജെന്റില്‍മാന്‍'. മെഗാ പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോന്‍ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
1993-ല്‍ പുറത്തിറങ്ങിയ 'ജെന്റില്‍മാന്‍' സംവിധായകന്‍ ശങ്കര്‍ ഒരുക്കിയ ആദ്യ ഫീച്ചര്‍ ചിത്രമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു വലിയ വഴിത്തിരിവായി മാറി. ആക്ഷന്‍ കിംഗ് അര്‍ജുന്‍ നായകനായ ചിത്രത്തില്‍ മധുബാലയാണ് നായിക. ഗൗണ്ടമണി, സെന്തില്‍, ചാരുഹാസന്‍, സുബാഷ്രി, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സംഗീതം: എ.ആര്‍. റഹ്‌മാന്‍, കഥ,സംഭാഷണം : ബാലകുമാരന്‍, വരികള്‍: വൈരമുത്തു, വാലി, ഛായാഗ്രഹണം: ജീവ, എഡിറ്റിംഗ്: ബി. ലെനിന്‍, വി.ടി. വിജയന്‍, കലാസംവിധാനം: തോട്ടാ തരാണി. ഈ ടീമിന്റെ മികവാണ് ചിത്രത്തെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ടെക്‌നിക്കല്‍ സിനിമകളിലൊന്നാക്കി മാറ്റിയത്.
 
Other News in this category

 
 




 
Close Window