Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
സിനിമ
  Add your Comment comment
കിടിലന്‍ മേക്കോവറില്‍ വിജയ് യേശുദാസ്: പെരിയാറിന്റെ റോളില്‍ അഭിനയിക്കുന്ന സിനിമ ജി.ഡി.എന്‍
Text By: UK Malayalam Pathram
മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജി.ഡി.എന്‍' എന്ന സിനിമയില്‍ അദ്ഭുതപ്പെടുത്തുന്ന ഗെറ്റപ്പില്‍ എത്തുന്നു ഗായകന്‍ വിജയ് യേശുദാസ്. പെരിയാറായാണ് വിജയ് യേശുദാസ് അഭിനയിക്കുന്നത്. ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡു വ്യവസായിയെന്ന നിലയില്‍ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ജിഡിഎന്‍: എഡിസണ്‍ ഓഫ് ഇന്ത്യ'.
വര്‍ഗീസ് മൂലന്‍ പിക്ചേഴ്സും ട്രൈകളര്‍ ഫിലിംസും മീഡിയ മാക്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രമാണിത്. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, ആടുകളം നരേന്‍, ജോണി വിജയ്, ജന്‍സണ്‍ ദിവാകര്‍, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു. വര്‍ഗീസ് മൂലന്‍, വിജയ് മൂലന്‍, ആര്‍. മാധവന്‍, സരിത മാധവന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ സോണല്‍ പണ്ടേ, സഞ്ജയ് ബെക്ടര്‍ എന്നിവര്‍ സഹനിര്‍മാതാക്കളാവുന്നു. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി അരവിന്ദ് കമലനാഥന്‍ എത്തുമ്പോള്‍ മുരളീധരന്‍ സുബ്രഹ്‌മണ്യം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആവുന്നു. കേരളത്തില്‍ മാത്രം 100 തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 32 രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തി. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ലിറ്റില്‍ ഫ്രെയിംസ് എന്റര്‍ടെയ്ന്‍മെന്റ്, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.
 
Other News in this category

 
 




 
Close Window