Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
സിനിമ
  Add your Comment comment
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന അയാം ഗെയിം' റിലീസ് തീയതി സെപ്റ്റംബര്‍ 3
Text By: UK Malayalam Pathram
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'അയാം ഗെയിം' റിലീസ് തീയതി മാറ്റി. ചിത്രം സെപ്റ്റംബര്‍ 3നാകും തിയറ്ററിലെത്തുക. നേരത്തെ ഈ മാസം 20നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. പൃഥ്വിരാജ് ചിത്രം 'ഖലീഫയുമായി ഒരുമിച്ച് തീയേറ്ററില്‍ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. റിലീസ് തീയതി മാറ്റിയതിന് പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലര്‍, ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് ആണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സജീര്‍ ബാബയും ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയത്.
ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറില്‍, ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്
 
Other News in this category

 
 




 
Close Window