Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
സിനിമ
  Add your Comment comment
"സംസാരിക്കാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയിലെത്തി: ടോക്‌സിക് ബന്ധം വെളിപ്പെടുത്തിക്കൊണ്ട് അനുപമ"
Text By: UK Malayalam Pathram
നാര്‍സിസിസ്റ്റിക് അബ്യൂസ് എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്ന അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഒരു നാര്‍സിസിസ്റ്റുമായുള്ള ബന്ധം ഒരു വ്യക്തിയുടെ വ്യക്തിത്വത്തേയും ജോലിയേയും മറ്റ് ബന്ധങ്ങളേയും ബാധിക്കുന്നുവെന്ന് അനുപമ പറയുന്നു. നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടുവെന്നും അതില്‍ നിന്നും താന്‍ സുഖപ്പെട്ടുവരുന്നുവെന്നും നടി അനുപമ പരമേശ്വരന്‍.
സ്നേഹത്തിന്റെ ലഹരിയില്‍ നമ്മളെ കീഴ്പ്പെടുത്തി കഴിയുമ്പോഴാണ് വളരെ മൃദുവായി നമ്മില്‍ അധികാരം പ്രയോഗിച്ച് തുടങ്ങുക. ആദ്യമൊന്നും അത് തിരിച്ചറിയാനാകില്ല. നമ്മുടെ വസ്ത്രത്തെക്കുറിച്ചുള്ള ചെറിയ അഭിപ്രായങ്ങളില്‍ തുടങ്ങി ഈ അധികാര പ്രയോഗം വളരെ രൂക്ഷമാകും. ഈ സ്നേഹത്തിന്റെ പിടിയില്‍ നിന്ന് അത്രവേഗം മോചിതയാകാനും സാധിക്കില്ല. പിന്നീട് ഈ നിയന്ത്രണം കാരണം താന്‍ ജോലിയില്‍ അണ്‍പ്രൊഫഷണല്‍ ആകാന്‍ തുടങ്ങി.
സംസാരിക്കാനുള്ള ഭയം മൂലം മൗനം പാലിക്കാന്‍ തുടങ്ങി. അത് ഭീകര അവസ്ഥയായിരുന്നുവെന്നും അനുപമ പറഞ്ഞു. ഒരു ആരോഗ്യകരമായ ബന്ധം നമ്മളെ വളരാന്‍ സഹായിക്കും. ഇത്തരം ടോക്സിക് ബന്ധങ്ങള്‍ നമ്മുടെ ചൈതന്യം നശിപ്പിക്കുമെന്നും നമ്മളെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക് ഇത് തിരിച്ചറിയാനാകുമെന്നും അനുപമ പറഞ്ഞു.
 
Other News in this category

 
 




 
Close Window