Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: വീണയ്ക്ക് എതിരേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി
Text By: UK Malayalam Pathram
എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറിയപ്പെടുന്ന വരുമാനത്തിന് അപ്പുറമുള്ള പണമിടപാടുകള്‍ വീണ കൈകാര്യം ചെയ്തെന്ന രേഖകളാണ് ഇഡിക്ക് ലഭിച്ചിരിക്കുന്നത്. 85 ലക്ഷം രൂപ വീണ ദുബായിലേക്ക് അയച്ചു. വീണയുടെ കൈയെഴുത്ത് കണക്കുകളും ഹവാല ഇടപാടിന്റെ തെളിവുകളും പരിശോധനയില്‍ കണ്ടെത്തിയെന്നും ഇ ഡി അറിയിച്ചു. (ED Finds evidence for hawala money transfer in masappadi case)

കോഴിക്കോട് നടന്ന റെയ്ഡിന്റെ പശ്ചാത്തലത്തില്‍ വീണയുടെ കൈയെഴുത്തോടുകൂടിയ രേഖകള്‍ കണ്ടെത്തി എന്നുള്‍പ്പെടെയാണ് ഇ ഡി വ്യക്തമാക്കിയിരിക്കുന്നത്. 3.49 ലക്ഷം ദിര്‍ഹം കൈമാറിയതിന്റെ രേഖകളും കണ്ടെത്തി. 20.05 കോടി ഇന്ത്യന്‍ രൂപ കൈമാറിയെന്നാണ് ഇ ഡി പറയുന്നത്. മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡുകളും വൈ ഫൈ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ ഇന്റര്‍നെറ്റ് കോളിങിന് ഉള്‍പ്പെടെ ഉപയോഗിച്ചിരിക്കാം എന്നാണ് ഇ ഡി പറയുന്നത്.
 
Other News in this category

 
 




 
Close Window