Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കെഎസ്ആര്‍ടിസി ഒരു ദിവസം കളക്ഷന്‍ 10.82 കോടി രൂപ: അപൂര്‍വ നേട്ടം ഓണം കഴിഞ്ഞുള്ള ദിവസം
Text By: UK Malayalam Pathram
ടിക്കറ്റ് ഇതര ഇനങ്ങളില്‍ ലഭിച്ച 83.74 ലക്ഷം രൂപ കൂടി ചേരുമ്പോള്‍ ഒറ്റദിവസത്തെ ആകെ വരുമാനം 11.66 കോടി രൂപയായി ഉയര്‍ന്നു. ശബരിമല സീസണ്‍ ഒഴികെയുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനം നേടി ചരിത്ര നേട്ടത്തില്‍ കെഎസ്ആര്‍ടിസി.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ലഭിച്ച 10.19 കോടി രൂപയെന്ന സര്‍വകാല റെക്കോര്‍ഡാണ് കെഎസ്ആര്‍ടിസി ഇത്തവണ മറികടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ അധിക വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടിക്കറ്റ് വില്‍പ്പനയില്‍ 22.7 ശതമാനത്തിന്റെ വമ്പന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുന്നില്‍ നിന്ന് സര്‍വീസുകളുടെ എണ്ണവും കാര്യക്ഷമതയും
ഓഗസ്റ്റ് 31ന് ആകെ 15.66 ലക്ഷം കിലോമീറ്ററാണ് കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങി സര്‍വീസ് നടത്തിയത്. ഇതോടെ കിലോമീറ്റര്‍ അടിസ്ഥാനത്തിലുള്ള വരുമാനത്തിലും വന്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം കിലോമീറ്ററിന് 64.89 രൂപ ലഭിച്ചിടത്ത് ഇത്തവണ അത് 69.09 രൂപയായി വര്‍ധിച്ചു.
 
Other News in this category

 
 




 
Close Window