|
മുട്ട പുഴുങ്ങി നടുമുറിച്ചത് - 6എണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 3എണ്ണം
തിരുമ്മിയ തേങ്ങ- അര കപ്പ്
വാളന്‍ പുളി- കുറച്ച്്
ചുവന്നുള്ളി- 7എണ്ണം
മല്ലിയില, ചെറുനാരങ്ങാ നീര്, റൊട്ടിപ്പൊടി , മുട്ടപതച്ചത് പച്ചമുളക് എന്നിവ -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി പച്ചമുളക് ചുവന്നുള്ളി വെളുത്തുള്ളി വാളന്‍പുളി , മല്ലിയില തിരുമ്മിയ തേങ്ങ , ഉപ്പ് എന്നിവ ചമ്മന്തി പരുവത്തില്‍ അരച്ച് ചെറു നാരങ്ങാ നീര് ചേര്‍ക്കുക. ഈ അരപ്പ് നെടുകെ പിളര്‍ന്ന മുട്ടയുടെ കഷണങ്ങളില്‍ ഒരേ കനത്തില്‍ പുരട്ടുക. പിന്നീട് മുട്ട പതച്ചതും റൊട്ടിപ്പൊടിയും പുരട്ടി കട്ട്‌ലേറ്റു പോലെ വറുത്തെടുക്കുക. ചൂടോടെ കഴിക്കാന്‍ മറക്കരുത് . |