|
ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര- 100 ഗ്രാം
പാല്‍ -250 മില്ലി
വാനില - 4 ഡ്രോപ്പ്
ജലാറ്റിന്‍ -15 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യമായി പാല്‍ കാച്ചി പാട കളയണം . അതിനു ശേഷം കുറച്ചു പാലില്‍ ജലാറ്റിന്‍ കുതിര്‍ത്തു വയ്ക്കണം . പാല്‍ തിളച്ചശേഷം കുതിര്‍ന്ന ജലാറ്റിന്‍ ഇട്ട് ഇളക്കണം . കട്ടിയാവുമ്പോള്‍ വാങ്ങിവെയ്ക്കാം. തണുത്ത് കഴിയുമ്പോള്‍ പഞ്ചസാര പൊടിച്ചതും വാനിലയും ചേര്‍ത്ത ശേഷം നല്ല വണ്ണം ഇളക്കുക . ഐസ് ബോക്‌സില്‍വെച്ച് തണുപ്പിച്ച ശേഷം കഴിക്കാം. |