Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ചൈനീസ് ചില്ലി ചിക്കന്‍
Reporter
കോഴി കഷണങ്ങളാക്കിയത് - 1 കിലോ
ചില്ലി സോസ് - 1 ടേബിള്‍ സ്പൂണ്‍
സോയാസോസ് - 1 ടേബിള്‍ സ്പൂണ്‍
റ്റൊമാറ്റോ സോസ് - 1 ടേബിള്‍ സ്പൂണ്‍
വിനിഗര്‍ - 1 ടേബിള്‍ സ്പൂണ്‍
അജിനോമോട്ടോ - 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ഡിസേര്‍ട്ട് സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് - 1 ഡിസേര്‍ട്ട് സ്പൂണ്‍
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
എണ്ണ - ഒരു കപ്പ്
കാപ്‌സിക്കം - 4 എണ്ണം
ഉപ്പ് - പാകത്തിന്


പാകം ചെയ്യുന്ന വിധം


ചില്ലി സോസ് , സോയാസോസ്്,റ്റൊമാറ്റോ സോസ്,വിനിഗര്‍ ,അജിനാമോട്ടോ എന്നിവ ഉപ്പു ചേര്‍ത്ത് ഇളക്കി വെയ്ക്കണം . എണ്ണ നന്നായി ചൂടാക്കി അതില്‍ പഞ്ചസാര ഇട്ട് തവിട്ടു നിറം വരുന്നതു വരെ ഇളക്കണം . ശേഷം വെളുത്തുള്ളി കൊത്തിയരിഞ്ഞതും പച്ചമുളക് വട്ടത്തിലരിഞ്ഞതും ചേര്‍ത്തിളക്കണം . പിന്നീട് കഴുകി വൃത്തിയാക്കിയ കോഴിയിട്ട് ഇളക്കണം . ഈ സമയം തീ കൂട്ടിവെക്കേണ്ടതാണ് . ഇളക്കി യോജിപ്പിച്ചതിനുശേഷം ഉപ്പ് ചേര്‍ത്ത് വെച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് 15 മിനിട്ട് മൂടി വെയ്ക്കണം . ഇനി തീ കുറച്ചു വെയ്ക്കുക . ഇറച്ചി വെന്തു കവിയുമ്പോള്‍ കാപ്‌സിക്കം ചേര്‍ത്ത് എണ്ണ മുകളില്‍ വരുന്നതു വരെ വറുക്കണം . അതിനു ശേഷം ചൂടോടെ ചൈനീസ് ചില്ലി ചിക്കന്‍ വിളമ്പാം.
 
Other News in this category

 
 




 
Close Window