Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഫിഷ് കട്ട്‌ലറ്റ്
Special Correspondent
ആവശ്യമുളള സാധനങ്ങള്‍


നല്ല മീന്‍ കഷ്ണങ്ങള്‍ - കാല്‍ കിലോ
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
ഉരുളക്കിഴങ്ങ് - രണ്ട് എണ്ണം
സവാള - അര കപ്പ് (ചെറുതായി അരിഞ്ഞത് )
പച്ചമുളക് - നാല് എണ്ണം (നുറുക്കിയത് )
ഇഞ്ചി ചതച്ചത് -അര ടീസ്്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
ഗരം മസാലപ്പൊടി - കാല്‍ ടീസ്പൂണ്‍
മല്ലിയില - ഒരുു ടേബിള്‍ സ്പൂണ്‍
കോഴി മുട്ട - രണ്ട് എണ്ണം
ബ്രെഡ് ക്രംപ്‌സ് - ഒരു കപ്പ്
എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്
വെള്ളം - ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം


മീന്‍ കഷ്ണങ്ങള്‍ മഞ്ഞല്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക . മീന്‍ മുള്ള് കളഞ്ഞ് പൊടിച്ചെടുക്കുക . ഉരുളക്കിഴങ്ങ് തൊലിയോടുകൂടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് പുഴുങ്ങുക .പിന്നീട് തൊലി കളഞ്ഞ് പൊടിച്ച് വെക്കുക .ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വറുക്കാന്‍ ആവശ്യമുളള എണ്ണയില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ക്കുക .ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ക്കുക . മൂത്ത മണം വരുമ്പോള്‍ സവാള , പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക . ഈ മസാലയിലേക്ക് കുരുമുളക് പൊടിയും ,ഗരം മാസാലപ്പൊടിയും ,മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങിവെക്കുക . മീനും ഉരുളക്കിഴങ്ങ് പൊടിച്ചതും ചേര്‍ത്ത് യോജിപ്പിക്കുക . ഇതിലേക്ക് ഒരു കോഴി മുട്ടയുടെ ഉണ്ണി മാത്രം ചേര്‍ത്ത് കുഴക്കുക . ഈ കൂട്ട് ഒരു ചെറു നാരങ്ങ വലുപ്പത്തിലെടുത്ത് ഏതെങ്കിലും ആകൃതിയില്‍ പരത്തി വെക്കുക. കോഴി മുട്ടയുടെ വെള്ള കലക്കി വെക്കുക .ഈ പരത്തിവെച്ച കട്ട്‌ലറ്റ് ഇതില്‍ മുക്കുക .പിന്നീട് ബ്രഡ് ക്രംപ്‌സില്‍ ഉരുട്ടുക.എല്ലാ ഭാഗവും ഇതില്‍ പൊതിഞ്ഞിരിക്കണം . ഒരു ഫ്രയിങ് പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേക്ക് കട്ട്‌ലറ്റുകള്‍ ചേര്‍ത്ത് ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക .
 
Other News in this category

 
 




 
Close Window