Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
പെപ്പര്‍ എഗ്ഗ്
Special Correspondent
ആവശ്യമുള്ള സാധനങ്ങള്‍

കോഴിമുട്ട - രണ്ട്
സവാള - ഒന്ന് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - മൂന്ന് (നീളത്തിലരിഞ്ഞത് )
തക്കാളി - ഒന്ന് (അരിഞ്ഞത് )
വെളുത്തുള്ളി - രണ്ട് (ചതച്ചത് )
കുരുമുളക് പൊടി -അര ടീസ്പൂണ്‍
കോണ്‍ഫ്‌ളവര്‍ - അര ടീസ്പൂണ്‍
സോയാസോസ് - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - മുക്കാല്‍ ഗ്ലാസ്
പാചക എണ്ണ - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
മല്ലിയില - അല്‍പം

ഉണ്ടാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ചേര്‍ക്കുക .ഇതിലേക്കു ചതച്ച വെളുത്തുള്ളി ചേര്‍ക്കണം . വെളുത്തുള്ളി മൂത്തമണം വന്നാല്‍ അരിഞ്ഞുവച്ചിരിക്കുന്ന സവാള , പച്ചമുളക് ,തക്കാളി എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക .ഇതിലേക്കു സോയാസോസും കുരുമുളക് പൊടിയും ഉപ്പും ചേര്‍ക്കണം . കോണ്‍ഫഌര്‍ മുക്കാല്‍ ഗ്ലാസ് വെള്ളത്തില്‍ കലക്കുക. വഴറ്റി വച്ചിരിക്കുന്ന മസാലയില്‍ അതു ചേര്‍ക്കണം . അതിലേയ്ക്കു മുട്ട പൊട്ടച്ചൊഴിയ്ക്കുക .ഇത് പിന്നീട് ഇളക്കാന്‍ പാടില്ല . തീ കുറച്ച് വയ്ക്കണം .മുട്ട വെന്തു കഴിഞ്ഞാല്‍ തീയണച്ച് മല്ലിയില ചേര്‍ക്കുക.
 
Other News in this category

 
 




 
Close Window