|
ആവശ്യമുള്ള സാധനങ്ങള്‍
ആകോലി അല്ലെങ്കില്‍ നന്‍മീന്‍ - ഒരു കിലോ
സവാള - ഒരു കിലോ (നീളത്തില്‍ അരിഞ്ഞത് )
തക്കാളി - രണ്ട്
പെരും ജീരകപൊടി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - ആറ് അല്ലി
കറിവേപ്പില - രണ്ട് തണ്ട്
മുളക്പൊടി - രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് - ആറ് എണ്ണം അരിഞ്ഞത്
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
തേങ്ങാപാല്‍ - ഒരു മുറിതേങ്ങയുടെ
വെള്ളം - രണ്ടു കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - അര കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വെച്ച് അരകപ്പ് എണ്ണയൊഴിച്ച് സവാളയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക . അതില്‍ മഞ്ഞള്‍ പൊടി,മുളക്‌പൊടി ,മല്ലിപ്പൊടി ,പെരുംജിരകപൊടി , എന്നിവ ചേര്‍ത്തു പിന്നെയും വഴറ്റുക . പച്ചമണം മാറിയാല്‍ തക്കാളി ചെറിയകഷണങ്ങളാക്കി മുറിച്ച് ചേര്‍ത്തിളക്കണം .രണ്ടു കപ്പ് വെള്ളവും ചേര്‍ക്കുക .ഉപ്പും ചേര്‍ത്തു മീന്‍ കഷ്ണങ്ങള്‍ എടുത്തു വെക്കണം .അതിന് ശേഷം പാത്രം മൂടി ചെറുതീയില്‍ വേവിക്കുക . ഒന്നു വറ്റിയാല്‍ തേങ്ങാപാലും കുരുമുളക് പൊടിയും ചേര്‍ത്ത് മീന്‍ പൊട്ടാതെ ഇളക്കണം .തിളപ്പിച്ചു വാങ്ങി പത്തിരിയോടൊപ്പമോ പൊറോട്ടയോടൊപ്പമോ കഴിക്കാം. |