|
ആവശ്യമുള്ള സാധനങ്ങള്‍
ബിരിയാണി അരി കുതിര്‍ത്തത് - അര കിലോ
നെയ്യ് - അര കപ്പ്
ഗ്രാമ്പൂ - 10 എണ്ണം
ഏലയ്ക്ക - 7 എണ്ണം
കറുവപ്പട്ട (ഒരിഞ്ചു നീളം) - 4 കഷ്ണം
തിളപ്പിച്ച വെള്ളം - 5 കപ്പ്
ഉപ്പ് - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ആദ്യമായി അരി കഴുകി വൃത്തിയാക്കി 6 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെയ്ക്കണം. അടുത്തതായി നെയ്യ് ചുടാകുമ്പോള്‍ ഏലയ്ക്ക ,പട്ട ,ഗ്രാമ്പു എന്നിവയിട്ട് വഴറ്റണം . ഇതില്‍ അരിയിട്ട് മൂപ്പിക്കണം . അരി മൂക്കുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് ഉപ്പ് ചേര്‍ക്കണം . ചട്ടുകം കൊണ്ട് മൂന്നോ നാലോ തവണ ഇളക്കികൊടുക്കണം . അടിയില്‍ പിടിക്കാതിരിക്കാനും മുറിഞ്ഞുപോകാതിരിക്കാനും വേണ്ടിയാണിത് . പിന്നീട് പാത്രം മൂടി ചെറിയ തീയില്‍ ചോറ് വെന്ത് കഴിഞ്ഞാല്‍ തീയില്‍ നിന്ന് മാറ്റണം . തുടര്‍ന്ന് ചിക്കന്‍ ,ബീഫ് തുടങ്ങിയ കറികള്‍ക്കൊപ്പം ഇത് കഴിക്കാം. |