Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ഹണി ചിക്കന്‍
Special Correspondent
ആവശ്യമുള്ള സാധനങ്ങള്‍

കോഴി ഇറച്ചി - ഒരു കിലോ
ഉണക്കമുളക് - 10 എണ്ണം
മുളക്‌പൊടി - ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - ആറ് അല്ലി
സോയാസോസ് - കാല്‍കപ്പ്
തേന്‍ - ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

കോഴി കഷ്ണങ്ങളാക്കി , കഴുകി വൃത്തിയാക്കി വെക്കുക . ഇഞ്ചിയും വെളുത്തുള്ളിയും നല്ല പേസ്റ്റ് രൂപത്തില്‍ അരച്ച് വെയ്ക്കണം . ഉണക്ക മുളക് ചതച്ച് വെക്കുക . ഈ ചേരുവകളും തേനും, മുളക് പൊടിയും,സോയാസോസും , ഉപ്പും കോഴിക്കഷ്ണങ്ങളില്‍ ചേര്‍ത്ത് , ആറ് മണിക്കൂര്‍ പൊതിര്‍ത്തു വെയ്ക്കണം .വിസ്താരമുള്ള ഒരു നോണ്‍സ്റ്റിക് പാത്രമെടുത്ത് എണ്ണ ഒഴിക്കുക . കുഴച്ച് വെച്ചിരിക്കുന്ന കോഴിക്കഷ്ണങ്ങള്‍ അതിലിട്ട് , അടുപ്പില്‍വെച്ച് വേവിക്കുക . കോഴിയില്‍ നിന്ന് വരുന്ന വെന്ത ചാറു വറ്റി അത് ബ്രൗണ്‍ നിറമായി മൊരിഞ്ഞ് വരുന്നതുവരെ അടുപ്പില്‍ വെക്കണം . ഒരു പോലെ മൊരിഞ്ഞ് കിട്ടുന്നതിനായി കോഴിക്കഷ്ണങ്ങള്‍ ഇടയ്ക്കിടെ തിരിച്ചും മറിച്ചും ഇടുക .
 
Other News in this category

 
 




 
Close Window