Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ചോക്കോ നട്ടി കേക്ക്
Special Correspondent
ആവശ്യമുള്ള സാധനങ്ങള്‍

മുട്ട - മൂന്ന്
വെണ്ണ - 185 ഗ്രാം
മൈദ - ഒന്നേമുക്കാല്‍ കപ്പ്
ഐസിങ് ഷുഗര്‍ - ഒന്നേകാല്‍ കപ്പ്
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍ - രണ്ടു ടീസ്പൂണ്‍
കോക്കോ പൗഡര്‍ - മൂന്ന് ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് - 50ഗ്രാം
പാല്‍ - മുക്കാല്‍ കപ്പ്
ചൂടു വെള്ളം - രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

വെണ്ണയും ഐസിങ് ഷുഗറും എഗ്ബീറ്റര്‍ ഉപയോഗിച്ച് നന്നായി പതപ്പിക്കുക . ഇതിലേയ്ക്കു ഓരോ മുട്ടപൊട്ടിച്ചൊഴിക്കുക അതിനിടയിലും ബീറ്റ് ചെയ്തുകൊണ്ടേയിരിക്കണം. കൊക്കോ പൗഡര്‍ ചൂടുവെള്ളത്തില്‍ പേസ്റ്റ് രൂപത്തില്‍ അലിയിച്ച് മുട്ടക്കൂട്ടിലേയ്ക്കു ചേര്‍ക്കുക. വാനില എസന്‍സും ചേര്‍ക്കണം . മൈദയും ബേക്കിങ് പൗഡറും കൂടി അരിപ്പയിലൂടെ രണ്ടുമൂന്നു തവണ അരിച്ചെടുക്കുക. ചെറുതായി നുറുക്കിവെച്ച അണ്ടിപരിപ്പ് അതില്‍ ചേര്‍ക്കണം. ഈ മൈദക്കൂട്ടും പാലും മുട്ടക്കൂട്ടില്‍ ഒന്നിടവിട്ട് ചേര്‍ത്ത് സാവധാനത്തില്‍ മിക്‌സ് ചെയ്യുക . കേക്ക് ബേക്ക് ചെയ്യുന്ന പാത്രത്തില്‍ മയം പുരട്ടി കേക്ക്കൂട്ട് ഒഴിക്കുക. 140 ഡിഗ്രി സെല്‍ഷ്യസില്‍ 50 മിനിട്ട് നേരം ബേക്ക് ചെയ്‌തെടുക്കുക.
 
Other News in this category

 
 




 
Close Window