|
ആവശ്യമുള്ള സാധനങ്ങള്‍
കാരറ്റ് ചുരണ്ടിയത് - കാല്‍ കപ്പ്
കോളിഫഌവര്‍ - കാല്‍ കപ്പ് ( പൊടിയായി അരിഞ്ഞത് )
ബീന്‍സ് - കാല്‍ കപ്പ് (പൊടിയായി അരിഞ്ഞത്്)
കേബേജ് - കാല്‍ കപ്പ് (കനം കുറച്ച് നീളത്തിലരിഞ്ഞത് )
സവാള - കാല്‍ കപ്പ് (നീളത്തിലരിഞ്ഞത് )
പച്ചമുളക് - 5 എണ്ണം (ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി ചതച്ചത് - അര ടീസ്പൂണ്‍
തേങ്ങ ചിരവിയത് - ഒരു ടേബിള്‍ സ്പൂണ്‍
മൈദപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
അരിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കോഴിമുട്ട - ഒന്ന്
മല്ലിയില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യമുള്ളത്
പാചകം ചെയ്യുന്ന വിധം
ഒരു അപ്പ ചെമ്പ് അടുപ്പില്‍ വെച്ച് ചൂടാക്കുക . കാരറ്റ് , കേബേജ് ,ബീന്‍സ് ,കോളിഫഌവര്‍ എന്നിവ നുറുക്കിയത് ആവിയില്‍ വേവിക്കുക .ഒരു പാത്രത്തിലേക്ക് സവാള , പച്ചമുളക് ,വെളുത്തുള്ളി എന്നിവ ചേര്‍ത്ത് കൈകൊണ്ട് ഞരടുക . ഇതിലേക്ക് ആവിയില്‍ വേവിച്ച പച്ചക്കറികളും , കോഴി മുട്ടയും ചേര്‍ത്ത് കുഴക്കുക .ചിരവിയ തേങ്ങയും അരിപ്പൊടി, മൈദപ്പൊടി , മല്ലിയില നുറുക്കിയതും ചേര്‍ക്കുക . വെള്ളം ആവശ്യമാണെങ്കില്‍ കുറച്ച് ചേര്‍ക്കുക . ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഈ പച്ചക്കറിക്കൂട്ട് ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍ എടുത്ത് കൈവെള്ളയില്‍ വെച്ച് പരത്തി എണ്ണയില്‍ ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക. |