|
വൈകുന്നേരങ്ങളില്‍ കഴിയ്ക്കാന്‍ എളുപ്പത്തില്‍ പാചകം ചെയ്യന്‍ സാധിക്കുന്ന ഒന്നാണ് മുട്ട ബജി .
പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു- 10 എണ്ണം
മൈദമാവ് - രണ്ട് കപ്പ്
കടലമാവ്, മുളകുപൊടി രണ്ട് സ്പൂണ്‍ വീതം
പെരുംജീരകം- ഒരു സ്പൂണ്‍
കായപ്പൊടി - അര സ്പൂണ്‍
ഉപ്പും വെള്ളവും ആവശ്യത്തിന്
എണ്ണ വറുക്കാന്‍
മൈദമാവ്, കടലമാവ്, മുളകുപൊടി, പെരുംജീരകപ്പൊടി, കായപ്പൊടി എന്നിവ ഉപ്പും വെള്ളവും ചേര്‍ത്ത് അയഞ്ഞ പരുവത്തില്‍ കുഴയ്ക്കുക. ശേഷം ഓരോ മഞ്ഞക്കരുവും ഈ മസാലക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ ചുവപ്പു നിറത്തിലാകുമ്പോള്‍ വറുത്തുകോരുക. |