|
റൊട്ടി - അഞ്ച് കഷ്ണം
മൈദ - അര കപ്പ്
അരിപ്പൊടി - കാല്‍കപ്പ്
മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അല്‍പ്പം
ജീരകപ്പൊടി - ഒരു നുള്ള്
കറിവേപ്പില നുറുക്കിയത് - അല്‍പ്പം
ഇഞ്ചി ( ചതച്ചത് ) ഒരു ചെറിയ കഷണം
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഓരോ സ്ലൈസ് റൊട്ടിയും നീളത്തില്‍ മൂന്നു കഷണങ്ങള്‍ ആക്കി വക്കുക.
മൈദ , അരിപ്പൊടി , മുളകുപ്പൊടി , മഞ്ഞള്‍പൊടി, ജീരകപ്പൊടി , കറിവേപ്പില നുറുക്കിയത് , ഇഞ്ചി ചതച്ചത് , ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് ദോശ മാവിന്റെ അയവില്‍ കലക്കി വക്കുക.
ചട്ടിയില്‍ എണ്ണ ചൂടാക്കി , റൊട്ടി കഷണങ്ങള്‍ ഓരോന്നായി മൈദയില്‍ മുക്കി , എണ്ണയില്‍ വറുത്തു കോരുക . |