Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ബ്രഡ് പുഡിംഗും ഓറഞ്ച് സോസും
Correspondent
ആവശ്യമുള്ള സാധനങ്ങള്‍

ബ്രഡ് (റൊട്ടി) - മൂന്നു സ്ലൈഡുകള്‍
പാല്‍- ഒരു കപ്പ്
മുട്ട- ഒന്ന്
പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍

ഓറഞ്ച് ജ്യൂസ്- അര കപ്പ്
നെയ്യ് - ഒരു ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്


ഓറഞ്ച് സോസിന്

പഞ്ചസാര- കാല്‍കപ്പ്
കോണ്‍ഫഌര്‍- ഒരു ടീസ്പൂണ്‍
വെള്ളം- 2/3 കപ്പ്
വെണ്ണ- ഒരു ടീസ്പൂണ്‍
ഓറഞ്ച് ജ്യൂസ് - കാല്‍ കപ്പ്
ഓറഞ്ചിന്റെ തൊലി ചുരണ്ടിയത് - അര ടീസ്പൂണ്‍


പാകം ചെയ്യുന്നവിധം

ബ്രഡ് സ്ലഡുകള്‍ പാലില്‍ കുതിര്‍ത്ത് 15മിനിട്ട് നേരം വെയ്ക്കുക. പഞ്ചസാരയും ഉപ്പും ചേര്‍ത്ത് മുട്ട നന്നായി പതപ്പിക്കുക. ഓറഞ്ച് ജ്യൂസും ഉരുക്കിയ നെയ്യും ചേര്‍ത്ത് ഈ മുട്ടയുടെ കൂട്ടിലേയ്ക്ക് അവ ഒഴിക്കുക. തയ്യാറാക്കിവെച്ചിരിക്കുന്ന ബ്രഡ് പാല്‍ക്കൂട്ട് ഈ മൂട്ടക്കൂട്ടില്‍ ചേര്‍ക്കണം. ഓവനില്‍ 140ഡിഗ്രി സെല്‍ഷ്യസില്‍ അരമണിക്കൂര്‍ ബേക്ക് ചെയ്‌തെടുക്കുക. ഇത് ഓറഞ്ച് സോസ് ചേര്‍ത്തു വിളമ്പാം.

ഓറഞ്ച് സോസ് തയ്യാറാക്കുന്ന വിധം

അടിവശം കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍വെച്ച് ചൂടാക്കുമ്പോള്‍ കോണ്‍ഫഌവറും പഞ്ചസാരയും തിളച്ച വെള്ളവും ചേര്‍ത്ത് ചൂടാക്കുക . രണ്ടുമിനിട്ട് തിളപ്പിക്കുക. ചൂടാക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി ഇളക്കികൊണ്ടിരിക്കുകയും വേണം. ഇതിലേയ്ക്ക് വെണ്ണയും ഓറഞ്ച് ജ്യൂസും ഓറഞ്ചിന്റെ തൊലി ചുരണ്ടിയതും ചേര്‍ക്കുക. ഇത് തണുപ്പിച്ച ശേഷം ബ്രഡ് പുഡിംഗിന്റെ കൂടെ ചേര്‍ത്ത് കഴിക്കാം.
 
Other News in this category

 
 




 
Close Window