Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.47 INR , 1 EURO=72.17 INR
Sat 25th May 2013  
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വിഷുവിന്റെ കുട്ടിക്കഥകളുമായി രാധിക
Suchithra sivadas
കണി കാണാനും കൈ നീട്ടം വാങ്ങാനും കാത്തിരിക്കുന്ന കാലമാണ് വിഷു .ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യം സ്വന്തമാക്കാന്‍ കൈ നീട്ടം വാങ്ങിയും കണി ഒരിക്കിയും കാത്തിരിക്കുന്ന കാലം .കുട്ടിക്കാലത്തെ പോലെ കൊന്നപ്പൂ പറിക്കാനും സദ്യ ഒരുക്കാനും അത്ര ആവേശമില്ലെങ്കിലും വിഷു കാത്തിരിക്കുന്ന ആഘോഷം തന്നെയാണെന്ന് രാധിക .എന്റെ ഖല്‍ബിലെ .. എന്ന പാട്ടിലൂടെ മലയാളികളുടെ ഖല്‍ബില്‍ ഇടം നേടിയ രാധികയ്ക്ക് ഈ വിഷു സൂര്യയുടെ അവാര്‍ഡ് നൈറ്റിനായിട്ടുള്ള പ്രാക്റ്റീസിലായിരിക്കും .സിനിമയില്‍ എത്തിയെങ്കിലും ആഘോഷങ്ങള്‍ നഷ്ടപ്പെടരുതെന്ന് നിര്‍ബന്ധമുള്ള താരമാണ് രാധിക ...

' വിഷു സത്യത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ് .കുട്ടിക്കാലത്തേക്കുറിച്ച് .അന്നത്തെ സന്തോഷം ഇപ്പോഴുണ്ടാകില്ലല്ലോ .. വിഷുവും ഓണവും വീട്ടില്‍ തന്നെ ആഘോഷിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട് .അഥവാ സെറ്റിലാണെങ്കിലും ആഘോഷം അത്ര മോശമാകാറുമില്ല .മറക്കാനാകാത്ത ഒരു കൈ നീട്ടം കിട്ടിയതും മമ്മൂക്കയോടൊപ്പമുള്ള ഡാഡി കൂള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് .അന്ന് ഇക്കയുടെ കൈയ്യില്‍ നിന്ന് കിട്ടിയ കൈ നീട്ടം ഒരിക്കലും മറക്കാനാകില്ല .എല്ലാവര്‍ക്കും സദ്യ വിളമ്പി തന്നതും മമ്മൂക്ക തന്നെയാണ് ...

പിന്നെ കുട്ടിക്കാലത്താണെങ്കില്‍ മുത്തശ്ശന്‍ കൈ നീട്ടം തരുന്നത് കാത്തിരിക്കാറുണ്ട് .കൈയ്യില്‍ കിട്ടുന്ന രൂപ കൂട്ടിവച്ച് ഇഷ്ടപ്പെട്ട ഡ്രസുകള്‍ വാങ്ങും .ഷോപ്പിങ്ങ് പണ്ടേ ഇഷ്ടമാണ് .

രാവിലെ കണി കാണലും അമ്പലത്തില്‍ പോകലുമൊക്കെയാണ് വിഷുവിന്റെ പതിവ് .ഇപ്പോള്‍ നമ്മള്‍ ടിവിയുടെ മുന്നിലാണല്ലോ .സിനിമ കണ്ട് വിഷു ആഘോഷിച്ചു തീര്‍ക്കും .പടക്കം പൊട്ടിക്കുന്നത് പോലും ചുരുക്കമാണ് .ഏതായാലും പേരിനൊരു വിഷുവായി ഇപ്പോ എല്ലാം മാറുകയാണ് .

ഈ പ്രാവശ്യം വിഷു സിനിമാ തിരക്കിലല്ല .മൂന്നോളം ചിത്രങ്ങളുടെ കഥ കേട്ടിട്ടുണ്ട് .തീരുമാനമായിട്ടില്ല .തെരഞ്ഞെടുത്ത് സിനിമകള്‍ ചെയ്യണമെന്നതാണ് ഇപ്പോഴത്തെ തീരുമാനം .ക്ലാസ്‌മേറ്റ്‌സിലെ റസിയയെ പോലുള്ള നിരവധി കഥാപാത്രങ്ങള്‍ വന്നെങ്കിലും സ്വീകരിച്ചില്ല .ഒരേ പോലത്തെ വേഷങ്ങള്‍ ചെയ്തിട്ട് പ്രയോജനമില്ലല്ലോ .പകരം എന്ന ചിത്രമാണ് ഇനി അടുത്ത് അഭിനയിച്ചത് .കൂടാതെ തമിഴിലെ ഉടുമ്പന്‍ മൂന്നാഴ്ച മുമ്പാണ് റിലീസ് ചെയ്തത് .

ഇപ്പോഴത്തെ മലയാളം ചിത്രങ്ങള്‍ പരീക്ഷണങ്ങള്‍ നിറഞ്ഞതാണ് .വ്യത്യസ്തമായ കഥയും ചിത്രീകരണവുമാണ് പ്രേക്ഷകര്‍ക്കിഷ്ടം .പുതിയ രീതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതും നല്ലതാണ് .യോജിച്ച കഥാപാത്രങ്ങള്‍ മികവോടെ ചെയ്യണമെന്നതാണ് എന്റെ പോളിസി .നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ സിനിമകളില്‍ കുറവാണ് .പഴയ താരങ്ങള്‍ക്ക് കിട്ടുന്ന അവസരങ്ങള്‍ ഇപ്പോഴുണ്ടാകുന്നില്ല .എല്ലാവരും ഒരു മത്സരത്തിന്റെ ഭാഗമാണല്ലോ .ഇനിയും ചാപ്പാ കുരിശ് ,ട്രാഫിക്ക് ,സാള്‍ട്ട് ആന്റ് പെപ്പര്‍ പോലെ നല്ല ചിത്രങ്ങള്‍ മലയാളത്തിലുണ്ടാകുമെന്നതാണ് പ്രതീക്ഷ .


അഭിനയത്തിലേക്കെത്തിയ സന്ദര്‍ഭം


സിനിമയില്‍ അഭിനയിക്കാന്‍ വന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.വിയറ്റ്‌നാം കോളനിയില്‍ ബാല താരമായിട്ടാണ് എത്തിയത് .സിദ്ദിഖ് ലാല്‍ ടീമിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മുരളി കൃഷ്ണ എന്ന ചേട്ടനാണ് എന്നോട് അഭിനയിക്കുമോ എന്നു ചോദിച്ചത് .ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പഠിച്ചിരുന്നു.അമ്മൂമ്മയുടെ നാട്ടില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് .അങ്ങനെ ഡയറക്ടറെ കണ്ടു .ഒടുവില്‍ അഭിനയിച്ചു .പിന്നീട് ആല്‍ബങ്ങള്‍ ചെയ്തിരുന്നു.ക്ലാസ്‌മേറ്റ്‌സ് ആണ് ഒരു വഴിത്തിരിവായ ചിത്രമെന്ന് പറയാം .കഥ ആദ്യം എന്നോട് പറഞ്ഞിരുന്നില്ല .ലാല്‍ അങ്കിളിനെ അറിയാമായിരുന്നു.പിന്നീടാണ് ഇത്ര ഡീപ്പായ ക്യാരക്ടറാണെന്നറിഞ്ഞത് .റസിയയെ പോലെ അല്ലെങ്കിലും ഗോസ്റ്റ്ഹൗസ് ഇന്നിലെ മരതകവും ശ്രദ്ധിക്കപ്പെട്ടു.ഇതിനിടയില്‍ ചങ്ങാതി പൂച്ചയില്‍ നായികയായി അഭിനയിച്ചു.

പഠനം ..

ഡിഗ്രി ഹിസ്റ്ററി ചെയ്തു .ഡാന്‍സും പെയ്ന്റിങ്ങുമാണ് കൂടുതല്‍ ഇഷ്ടം .അതുകൊണ്ട് തന്നെ പെയ്ന്റിങ്ങില്‍ നാലു വര്‍ഷത്തെ ഡിപ്ലോമ ചെയ്തു.ഡാന്‍സ് വളരെ ഇഷ്ടമാണ് .ഓഫറുകള്‍ പലതും തേടിയെത്തിയത് ഡാന്‍സ് അറിയാവുന്നത് കൊണ്ടാണ് .വിദേശത്തുള്‍പ്പെടെ നിരവധി ഷോകള്‍ ചെയ്യാനും സാധിച്ചു.യു എസ് എ ,ദുബായ് എല്ലായിടത്തും സ്റ്റേജ് ഷോ ചെയ്തു.ഈ വിഷുവും ഒരു സ്‌റ്റേജ് ഷോ തിരക്കിലാണ് .വിദേശത്തായാലും അവരുടെ ആഘോഷങ്ങള്‍ കാണുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട് .

മലയാളികള്‍ നാടുവിട്ടു നിന്നാലും ആഘോഷത്തിന് കുറവു വരുത്തില്ല .പ്രവാസികളാണ് ഏറ്റവും കൂടുതലായി വിഷുവും ഓണവും ആഘോഷിക്കുന്നത് .ഏതായാലും ഈ പ്രാവശ്യവും ഗംഭീരമായൊരു വിഷു ആഘോഷം നടത്താന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു ................
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window