Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഏപ്രില്‍ 17 മുതല്‍ 23 വരെ
Sri. Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

ധാരാളം യാത്രകള്‍ വേണ്ടിവരും. വിദേശ യാത്രക്കോ ജോലിക്കോ ശ്രമിക്കുന്നവര്‍ക്ക് ആഴ്ച നന്ന്. ജീവിതമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കും.ഔഷധസേവ
ഞലമരശേീി വരുത്തും. സ്‌നേഹജന വേര്‍പാട് കാണുന്നു. അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം. സര്‍വിസിലുളളവര്‍ക്കൂ ചെറിയ തോതില്‍ ശിക്ഷണ നടപടികള്‍ ഉണ്ടാകാം. ബിസ്സിനസ്സ്‌കാര്‍ക്ക് അനുകൂല വാരം . ശനി ഹോമം പ്രാര്‍ത്ഥനകള്‍ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

വ്യവഹാരാദികള്‍ വിജയം. സഹായികള്‍ ധാരാളം ഉണ്ടാകും. പരിശ്രമങ്ങള്‍ എല്ലാം വിജയത്തില്‍ . കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക നിയമനം ലഭിക്കും. വിദേശ യാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ആഴ്ച നന്ന്. സര്‍വിസിലുളളവര്‍ക്കൂ അധികചുമതലകള്‍.
അധികാരികള്‍ അനുമോദിക്കും. ദാമ്പത്യപരമായി ക്ലേശം ഉണ്ടാകാം. ബിസ്സിനസ്സ്‌കാര്‍ക്ക് അനുകൂല വാരം.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല വാരം. സന്താനങ്ങള്‍, തത്തുല്യര്‍ മനോവിഷമം
ഉണ്ടാക്കും. മത്സരങ്ങളില്‍ വിജയം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ മുറുകും. ഗ്യഹ, വസ്തു എന്നിവ അനുഭവത്തില്‍. ജൃീാീശേീി സാധ്യത കാണുന്നു. കുടുംബത്തില്‍ ശാന്തി, സമാധാനം , ഉല്ലാസയാത്ര, മംഗളയാത്ര,
തീര്‍ത്ഥാടന യാത്ര എന്നിവ തരപ്പെടും. ബിസ്സിനസ്സ്‌കാര്‍ക്ക് അനുകൂല വാരം

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

സര്‍വിസിലുളളവര്‍ക്ക് ജൃീാീശേീി ഉണ്ടാകും. ഒടിവോ, ചതവോ, ശസ്ത്രക്രിയക്കോ സാധ്യത. വിവാഹബന്ധങ്ങള്‍ നിയമകുരുക്കിലോ, അവഹേളനത്തിനോ ഇടയാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരനിയമനം ലഭിക്കും
ബിസ്സിനസ്സ്‌കാര്‍ക്ക് സാമാന്യം നന്ന്. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. പരിശ്രമങ്ങള്‍ എല്ലാം വിജയത്തില്‍ . ശാന്തിയും സമാധാനവും ഉണ്ടാകും.
കാര്യങ്ങള്‍ ലാഭത്തില്‍.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
ബന്ധുജനങ്ങള്‍ മനപ്രയാസം വരുത്തും. വിദേശ യാത്രക്കുള്ള അവസരം വന്നുചേരും. തൊഴില്‍ രംഗം പുഷ്ഠിപ്പെടും. ജൃീാീശേീി, ശമ്പളകൂടുതല്‍ എന്നിവ ഉണ്ടാകാം. ഗ്യഹ, വസ്തു വാഹനാദികള്‍ക്ക് ശ്രമി്ക്കുന്നവര്‍ക്ക് സഫലമാകും. ആരോഗ്യം മെച്ചപ്പെടും. ബിസ്സിനസ്സ്‌കാര്‍ക്ക് അനുകൂല വാരം.
അപ്രതീക്ഷിത ധനാഗമന യോഗം. സംതൃപ്ത ദാമ്പത്യം ഉണ്ടാകും.
കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

ധന സമ്പാദനിനുവേണ്ടി വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും. കൃത്രിമ സന്തോഷം
വരുത്തും. മംഗല്യാദികള്‍ക്ക് മുടക്കം കാണുന്നു. മാനസികനില, ശാരീരികനില മോശമായി തുടരും. സര്‍വിസിലുളളവര്‍ ഭതൃ-പുത്ര ക്ലേശം അനുഭവത്തില്‍. ധനചിലവ് കൂടും. ബിസ്സിനസ്സ്‌കാര്‍, സര്‍വിസിലുളളവര്‍, എന്നിവര്‍ കുറച്ചുകാലം കൂടി ക്ഷമയോടെ ഇരിക്കണം. ആഴ്ച ഒടുവില്‍ രക്ഷാസ്ഥാനം കണ്ടെത്തും.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം

മുതിര്‍ന്ന വ്യക്തികള്‍ സഹായിക്കും. അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം. സാമ്പത്തിക നില ഉയരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല വാരം. ഭൂമിലഭിക്കാന്‍ യോഗമുള്ള കാലം. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം നന്ന്. ഗൃഹനിര്‍മ്മാണമോ , പുതുക്കലോ ഉണ്ടാകും. കച്ചവടക്കാര്‍ക്ക് ഗുണപ്രദം. പുതിയസംരംഭങ്ങള്‍ വന്നുചേരും. രാത്രകാല സഞ്ചാരം ദോഷം
ചെയ്യും.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

കൂടുതല്‍ അധികാരം ലഭിക്കും. നിയമക്കുരുക്കില്‍ കിടക്കുന്നവര്‍ക്ക് മോചനം ലഭിക്കും . വിവാഹബന്ധങ്ങള്‍ വന്നുചേരും. പുതിയ ജീവിത മാര്‍ഗ്ഗങ്ങള്‍ തേടിയെത്തും. വിദേശ യാത്രക്കുള്ള അവസരം വന്നുചേരും. ഗൃഹ പരിഷ്‌കാരമോ ഭൂമിയിടപാടുകളോ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല വാരം
സര്‍വിസിലുളളവര്‍ക്ക് ജൃീാീശേീി സാധ്യത കള്‍.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

ഭൂമിയിടപാടുകള്‍ നടപടിയില്‍ വരും. ജീവിത മാര്‍ഗ്ഗങ്ങള്‍ വിജയത്തിലെത്തും.
ഗൃഹനിര്‍മ്മാണയോഗം കാണുന്നു. മിശ്രവിവാഹം പ്രതീക്ഷിക്കുന്നവര്‍ക്ക്. അനുകൂലസമയം. സ്ഥാനമാനാദികള്‍ തേടിയെത്തും. ഔദ്യോഗികരംഗത്ത് ചിലവീഴ്ചകള്‍ ഉണ്ടാകാം. ബിസ്സിനസ്സ്‌കാര്‍ക്ക് അനുകൂല വാരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല വാരം .കുടുംബത്തില്‍ ശാന്തി, സമാധാനം
ഉണ്ടാകും.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

മനസുഖത്തിനുവേണ്ടി പരിശ്രമിക്കും. യാത്രകൊണ്ട് പ്രയോജനങ്ങള്‍ ലഭിക്കും
നഷ്ടപ്പെട്ടെന്നു വിചാരിച്ച ധനം,വസ്തുവകകള്‍ ലഭ്യമാകും. കേസുകളില്‍
അനുകൂലവിധയുണ്ടാകും. ഗൃഹം പരിഷ്‌കരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്ക്കാലിക നിയമനം ലഭിക്കും. രോഗാദികള്‍ തലപൊക്കും. ഗ്യഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സര്‍വിസിലുളളവര്‍ വളരെ ശ്രദ്ധിക്കേണ്ടകാലം.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

സുഖസൗകര്യം വര്‍ദ്ധിക്കും. വിദേശ യാത്രക്കുള്ള അവസരം വന്നുചേരും.
സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള പരിശ്രമം വിജയിക്കും. ഗുരുജന വിരഹവേര്‍പാടുകള്‍ മനസ്സിനെ വേദനിപ്പിക്കും . ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിര നിയമനം ലഭിക്കും. ചില പ്രധാനകാര്യങ്ങള്‍ മാറ്റി വയ്ക്കും. ആഴ്ച ഒടുവില്‍ ധനാഗമനയോഗം കാണുന്നു..

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

സാമൂഹ്യരംഗത്ത് പ്രവര്‍ത്തനം നടത്തും. ജൃീാീശേീി,ഠൃമിളെലൃ എന്നിവയ്ക്ക് സാധ്യത. തടസ്സപ്പെട്ടു കിടന്ന കാര്യങ്ങള്‍ പരിഗണനയില്‍ വരും. വസ്തു വകകള്‍
സ്വന്തമാകും. സഹായികള്‍ രംഗത്ത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യതകള്‍.
ഗൃഹം പരിഷ്‌കരിക്കും. ആഴ്ച ഒടുവില്‍ അപ്രതീക്ഷിത ധനാഗമനയോഗം കാണുന്നു..




ശുഭം.
 
Other News in this category

 
 




 
Close Window