Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.76 INR , 1 EURO=71.78 INR
Wed 22nd May 2013  
 
 
ആരോഗ്യം
  Add your Comment comment
കണ്‍തടത്തിലെ കറുപ്പ് നിറം കരള്‍ രോഗത്തിന്റെ ലക്ഷണമാകാം
Staff correspondent
കണ്‍തടത്തിന്റെ കറുപ്പ് സൗന്ദര്യ പ്രശ്‌നമായി മാത്രം കാണരുത് .അനീമിയ,കരള്‍ രോഗങ്ങള്‍ ,ശരീരത്തിലെ ജലാംശം കുറയുക എന്നിവയുടെ ലക്ഷണവും കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറമാണ് .

അയേണ്‍ കുറവ് കണ്‍തടത്തിലെ കറുപ്പിന് കാരണമാകും. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് കണ്‍തടത്തില്‍ കറുപ്പുണ്ടാവുമ്പോള്‍ അതിന് കാരണമാകുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണിത്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ അത് രക്തശുദ്ധീകരണത്തിന് തടസമാകും. ഈ പ്രശ്‌നം ഭക്ഷണക്രമീകരണത്തോടെ പരിഹരിക്കാനാവുന്നതേയുള്ളൂ. ഇലക്കറികളില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. എല്ലാതരം ഫലവര്‍ഗങ്ങളും പാലുല്‍പന്നങ്ങളും ഇതിനുള്ള മറ്റ് പരിഹാരമാര്‍ഗങ്ങള്‍ തന്നെയാണ്.

നിര്‍ജ്ജലീകരണം, അഥവാ ഡീഹൈഡ്രേഷന്‍ കണ്‍തടത്തിലെ കറുപ്പിനുള്ള മറ്റൊരു കാരണമാണ്. കണ്‍തടത്തിലെ ചര്‍മത്തോട് തൊട്ടു തന്നെയാണ് എല്ലുകളുമുള്ളത്. ഡീഹൈഡ്രേഷന്‍ എല്ലുകളെയും അതുവഴി ഇതിനോടു ചേര്‍ന്ന ചര്‍മത്തെയും ബാധിക്കും.

ദിവസവും എട്ടു പത്തു ഗ്ലാസ് വെള്ളം കുടിയ്ക്കുകയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. പഴച്ചാറുകളും ഗുണം ചെയ്യും. കഫീന്‍ അടങ്ങിയ കാപ്പി, കോള പോലുള്ള സാധനങ്ങളുടെ ഉപയോഗവും കുറയ്്ക്കുക. ഇതിനൊപ്പം മദ്യപാനവും പുകവലിയും ദോഷം ചെയ്യും.

ചിലരില്‍ കരള്‍ രോഗങ്ങളും കണ്‍തടത്തിലെ കറുപ്പിന് കാരണമാകും. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങള്‍ കണ്‍തടത്തില്‍ കറുപ്പുണ്ടാക്കും. കരള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കിലും കണ്‍തടത്തില്‍ കറുപ്പുണ്ടാകും.

ടെന്‍ഷനും അതുപോലുള്ള മാനസിക പ്രശ്‌നങ്ങളും കണ്‍തടത്തിലെ കറുപ്പിന് കാരണമാകുന്നവയാണ്.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window