Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.02 INR , 1 EURO=71.89 INR
Fri 24th May 2013  
 
 
ആരോഗ്യം
  Add your Comment comment
തണ്ണിമത്തന്‍ കഴിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കും
Correspondent
ദാഹിച്ചു വലയുമ്പോള്‍ വഴിയരികിലിരിക്കുന്ന ചുവന്നു തുടുത്ത തണ്ണിമത്തന്‍ കാണുമ്പോള്‍ ആരും ഒന്നു നോക്കും. എന്നാല്‍ അതുമാത്രം പോര, അതിന്റെ ഗുണങ്ങള്‍ അറിയുകയും തണ്ണിമത്തന്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വരെ ചെറുക്കാനുള്ള കഴിവുണ്ട് ഈ ദാഹശമനികള്‍ക്ക്. തണ്ണിമത്തന്റെ ഉള്ളം നിറയെ ജലം തന്നെ. 92 ശതമാനം വെള്ളവും എട്ടു ശതമാനം പഞ്ചസാരയും.ഇവയിലെ സോഡിയം, പൊട്ടാസ്യം ഇലക്‌ട്രൊലൈറ്റുകള്‍ക്കു ശരീരവും മനസ്സും ഒരുപോലെ കുളിര്‍പ്പിക്കാനും ഉന്മേഷം പകരാനും കഴിയും. പൊട്ടാസ്യം, വിറ്റാമിന്‍ സി, ലൈകോപിന്‍, അയണ്‍ ഘടകങ്ങള്‍ ക്ഷീണം ഇല്ലാതാക്കുന്നതിന് സഹായിക്കും.

തണ്ണിമത്തന്‍ ജ്യൂസ് കുടിച്ചാല്‍ ദാഹം മാത്രമല്ല ടെന്‍ഷനും ശമിപ്പിക്കാം. ഇതിലെ വിറ്റാമിന്‍ ബി 6 ഘടകം ഉല്‍പാദിപ്പിക്കുന്ന രാസഘടകങ്ങള്‍ പിരിമുറുക്കവും സമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കുന്നു.

തണ്ണിമത്തന്‍ പ്രകൃതിദത്ത വയാഗ്ര കൂടിയാണെന്നു പറയുന്നു വിദഗ്ധര്‍. ഇതിലെ അമിനോ ആസിഡ് ഘടകമായ സിട്രുലൈന്‍ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിക്കുന്നു.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window