|
കുട്ടികളില്‍ ഒന്നിലേറെ തവണ സി.ടി.സ്‌കാന്‍ നടത്തുന്ന കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മസ്തിഷ്‌കാര്‍ബുദത്തിനും രക്താര്‍ബുദത്തിനും സി.ടി.സ്‌കാന്‍ വഴിതെളിക്കുന്നു എന്നാണ് കണ്ടെത്തല്‍ . ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റി ഒരു ലക്ഷത്തോളം ചെറുപ്പക്കാരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ .
സി.ടി.സ്‌കാനില്‍ എക്‌സ്‌റേ രശ്മികള്‍ , കമ്പ്യൂട്ടറുകള്‍ ,ഡിറ്റക്ടറുകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ നൂറു തവണ എക്‌സ്‌റേ പരിശോധന നടത്തുന്നതിന് തുല്യമായ റേഡിയേഷനാണ് രോഗിയുടെ ശരീരത്തിലൂടെ കടന്നുപോകുന്നത്. ഇത്തരത്തില്‍ കടുത്ത റേഡിയേഷന്‍ കുട്ടിതകളില്‍ അര്‍ബുദമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരമാകുന്നു. |