Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.94 INR , 1 EURO=72.07 INR
Fri 24th May 2013  
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്മാര്‍ട്ട്‌സിറ്റി പവലിയന്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു
Correspondent
കൊച്ചി :കേരളത്തിന്റെ വികസനത്തിന് കരുത്തേകുമെന്നു പ്രതീങിക്കുന്ന സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് സിറ്റിയുടെ അടിസ്ഥാന വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പവലിയനില്‍ ശനിയാഴ്ച തന്നെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗവും നടക്കും.

ആദ്യകെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കമാകും. പദ്ധതിക്കു തുടക്കം കുറിച്ച യുഡിഎഫ് സര്‍ക്കാര്‍ തിരികെ അധികാരത്തില്‍ എത്തിയശേഷം നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ ഇടപെടലുകളാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയെ വഴിത്തിരിവിലേക്ക് എത്തിച്ചത്. 2011 ഒക്‌ടോബര്‍ എട്ടിനാണ് പദ്ധതിയുടെ ആദ്യഘട്ടമായി പവലിയന്‍ നിര്‍മാണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിട്ടത്. പവലിയന്റെ നിര്‍മാണം 14 മുതല്‍ 16 ആഴ്ചകള്‍ക്കകം പൂര്‍ത്തിയാക്കുമെന്നാണ് കരുതിയിരുന്നെങ്കിലും കുറച്ചു കൂടി നീണ്ടു.

ഗ്ലാസ്, ഉരുക്കുപൈപ്പുകള്‍ എന്നിവകൊണ്ടാണ് പവലിയന്റെ നിര്‍മ്മാണം. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ആസ്ഥാന മന്ദിരം പൂര്‍ത്തിയാകുന്നത് വരെ പവലിയനിലായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window