Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.47 INR , 1 EURO=72.17 INR
Sun 26th May 2013  
 
 
കായികം
  Add your Comment comment
അര്‍ജന്റീന - ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം
Correspondent
ന്യുജഴ്‌സി : ലയണല്‍ മെസ്സിയുടെ ഹാട്രിക്കിന്റെ മികവില്‍ ബ്രസീലിനെ അര്‍ജന്റീന 4-3 ന് തോല്‍പ്പിച്ചു . അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് അര്‍ജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയത്് . 23 ാം മിനിറ്റില്‍ നെയ്മറുടെ ഫ്രീക്കിക്കില്‍നിന്ന് ബ്രസീലാണ് ആദ്യം ലീഡെടുത്തത്. റൊമുലോയായിരുന്നു സ്‌കോറര്‍. മൂന്നു മിനിറ്റിനിടെ, 31 ാം മിനിറ്റിലും 34 ാം മിനിറ്റിലും മെസ്സിയുടെ അതിവേഗ മുന്നേറ്റം ബ്രസീല്‍ വല ചലിപ്പിച്ചു. എന്നാല്‍, 55 ാം മിനിറ്റില്‍ ഓസ്‌കറിലൂടെ ബ്രസീല്‍ ഒപ്പമെത്തി. നെയ്മറാണ് ഈ ഗോളിനും വഴിതുറന്നത്. 71 ാം മിനിറ്റില്‍ ഹള്‍ക്ക് ബ്രസീലിനെ വീണ്ടും മുന്നില്‍ക്കടത്തി. മൂന്നുമിനിറ്റുകള്‍ക്കുശേഷം ഫ്രെഡറിക്കോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന ഒപ്പമെത്തി. 85 ാം മിനിറ്റില്‍ തന്റെ ഹാട്രിക് ഗോളോടെ മത്സരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്ക് അനുകൂലമാക്കുകയും ചെയ്തു.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window