Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=91.83 INR , 1 EURO=78.75 INR
Thu 20th Jun 2013  
 
 
കായികം
  Add your Comment comment
യൂറോ കപ്പ് : ഹോളണ്ടിനെതിരെ ഡെന്‍മാര്‍ക്കിനു വിജയം
Correspondent
ഖാര്‍കിവ് (യുക്രെയന്‍) : ഹോളണ്ടിനെ വീഴ്ത്തി ഡെന്മാര്‍ക്ക് വിജയാകളായി . മെറ്റലിസ്റ്റ് സ്‌റ്റേഡിയത്തില്‍ ഹോളണ്ടിന്റെ വിജയം പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്ക് നിരാശരാകേണ്ടിവന്നു. ഗോളെന്നുറച്ച അനേകം ഡച്ച് നീക്കങ്ങള്‍ ഭാഗ്യക്കേടില്‍ പൊലിഞ്ഞു. ഗോളിലേക്കു പോയ ബുള്ളറ്റ്‌ഷോട്ടുകള്‍ പോലും ആന്‍ഡേഴ്‌സണ്‍ കുത്തിയകറ്റയും ചെയ്തു. അതോടെ, വാന്‍പെഴ്‌സിയും ആര്യന്‍ റോബനും സ്‌നൈഡറും ഉള്‍പ്പെടുന്ന ഓറഞ്ച് പട അതിമനോഹരമായി കളിച്ചു തോറ്റു.

വിങ്ങര്‍ മൈക്കല്‍ ക്രോണ്‍ ഡെഹ്‌ലിയുടേതാണു ഡെന്മാര്‍ക്കിന്റെ വിജയഗോള്‍. ജര്‍മനിയും പോര്‍ചുഗലുംകൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ഡെന്മാര്‍ക്കിനു മൂന്നുപോയിന്റായി. കളിയിലെ മേധാവിത്വവും മൈതാനാധിപത്യവുമെല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നപ്പോഴും, ഹോളണ്ടിന്റെ പക്കല്‍നിന്ന് ഇടയ്ക്കു വീണുകിട്ടിയ അവസരം ഡെന്മാര്‍ക്ക് ഗോളാക്കി. ഡച്ച് പ്രതിരോധനിരയുടെ ദൗര്‍ബല്യം അവിടെ ഒറ്റയടിക്കു വെളിച്ചത്തു വന്നു. ഇടതു വിങ്ങില്‍നിന്ന് സിമോണ്‍ പോള്‍സണ്‍ നീട്ടിക്കൊടുത്ത പന്ത് വിങ്ങര്‍ മൈക്കല്‍ ക്രോണ്‍ ഡെഹ്‌ലിയുടെ കാലില്‍ കിട്ടുമ്പോള്‍ ഡച്ച് താരങ്ങളായ ഗ്രിഗറി വാന്‍ഡര്‍ വെയ്‌ലും ഹെയ്റ്റിംഗയും നിസ്സഹായരായിരുന്നു.

പന്തെടുത്ത് മുന്നോട്ടു നീങ്ങി ഡെഹ്‌ലി ഗോളിലേക്കു തൊടുക്കുമ്പോള്‍ ഡച്ച് ഗോളി സ്‌റ്റെക്‌ലന്‍ബര്‍ഗ് തൊട്ടുമുന്നില്‍. പക്ഷേ, ആ വെടിയുണ്ട ഷോട്ട് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി. ഡെന്മാര്‍ക്ക് മുന്നില്‍ (1-0). ഡാനിഷ് ക്ലബ് ബ്രോന്‍ഡ്ബിയുടെ താരമാണ് ഇരുപത്തിയൊമ്പതുകാരന്‍ ഡെഹ്‌ലി.
ഹോളണ്ട് അനായാസം പന്തെടുത്തു കളിക്കുന്നതിനിടെയായിരുന്നു ഡെന്മാര്‍ക്കിന്റെ ഗോള്‍. അതുവരെയുള്ള പന്തൊഴുക്ക് അവിടെ നിലച്ചു. പിന്നീട് പന്ത് തിരികെ ഹോളണ്ടിന്റെ ഗോള്‍മുഖത്തേക്ക് ഒഴുകിത്തുടങ്ങി.

ഇരുപത്തിയെട്ടാം മിനിറ്റില്‍ ഹോളണ്ടിനു ലഭിക്കേണ്ടിയിരുന്ന പെനല്‍റ്റി സ്‌പോട്ട് കിക്ക് റഫറി അനുവദിച്ചില്ല. വാന്‍പെഴ്‌സിയുടെ ക്രോസ് ഗോളിലേക്ക് ആര്യന്‍ റോബന്‍ ഹെഡ് ചെയ്തു. മുന്‍പിലുണ്ടായിരുന്ന ഡാനിഷ് ഡിഫന്‍ഡര്‍ സിമോണ്‍ പൗള്‍സന്‍ പന്തു ക്ലിയര്‍ ചെയ്യുന്നതിനിടെ കയ്യില്‍ തട്ടി. പക്ഷേ, റഫറി മാത്രം അതു കണ്ടില്ല. 36-ാം മിനിറ്റില്‍ ആര്യന്‍ റോബന്‍ സുവര്‍ണാവസരം നഷ്ടപ്പെടുത്തി. ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ ആന്‍ഡേഴ്‌സനെ അനായാസം കീഴടക്കാമായിരുന്ന ഘട്ടത്തില്‍ റോബന്‍ പാസ് നല്‍കാതെ നേരിട്ടടിച്ച ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 73-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സന്റെ രക്ഷപ്പെടുത്തല്‍ വീണ്ടും.ദൗര്‍ഭാഗ്യം അവസാന നിമിഷം വരെ ഹോളണ്ടിനെ വിട്ടുപിരിഞ്ഞതേയില്ല
 
Other News in this category

 
 

(അധ്യായം - രണ്ട്)
ശ്യാമള മനസില്‍ നിറഞ്ഞു. ഹരിശ്ചന്ദ്രന്‍ നായരുടെ ഹൃദയം തുടിച്ചു. കാമലഹരിയുടെ നുരകുത്തി. വീണ്ടും പൊടിവലിക്കാനൊരു മൂഡ്. പൊടി ഡെപ്പിയെടുത്ത്
 
Close Window