|
ആരോഗ്യത്തിനും സൗന്ദര്യത്തിനും ബുദ്ധിക്കുമെന്നുവേണ്ട മനുഷ്യന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഗുണം വരെയുണ്ട് നമ്മുടെ നേന്ത്രപ്പഴത്തിന് എന്നു പറയുമ്പോള്‍ അദ്ഭുതം തോന്നുന്നുണ്ടോ???... അദ്ഭുതപ്പെടേണ്ട... നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാംസ്യം, കൊഴുപ്പ്, അന്നജം, കാത്സ്യം, ഫോസ്ഫറസ്, അയണ്‍, ജീവകം എ, ജീവകം സി ഇവയെല്ലാം ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്.
ചിട്ടയല്ലാത്ത ഭക്ഷണരീതിമൂലം ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരമാകുന്ന അള്‍സറിനെ ശമിപ്പിക്കാന്‍ നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ മതി. ഇത് കൂടാതെ വാഴപ്പഴവും തേനും വെണ്ണയും ചേര്‍ത്ത് പതിവായി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. തടിവയ്ക്കാനുള്ള എളുപ്പവഴിയാണ് നേന്ത്രക്കായ ഉണക്കിപ്പൊടിച്ച് കുറുക്കി കഴിക്കുന്നത്.
ഇത് കൂടാതെ ആസ്മയെ തുരത്താനും നേന്ത്രപ്പഴത്തിനാകും. നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ആസ്മയുടെ സാധ്യത കുറയ്ക്കും. |