Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.94 INR , 1 EURO=72.07 INR
Fri 24th May 2013  
 
 
സിനിമ
  Add your Comment comment
ഐശ്വര്യയുടെ മടങ്ങിവരവ് ഷാരൂഖിനൊപ്പം
Correspondent
ഐശ്വര്യാറായി ഷാരൂഖ് ഖാന്റെ നായികയായി അധികം താമസിക്കാതെ ബോളിവുഡിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. 'രാമണ്ണ' എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെയാണ് ആഷ് മടങ്ങിവരികയെന്നും റിപ്പോര്‍ട്ടുകളുണ്ട് .'മദ്രാസ് കട്ട്' എന്ന പേരിലാവും 'രാമണ്ണ' ഹിന്ദിയിലെത്തുക. സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.

തന്റെ വിദ്യാര്‍ത്ഥികളായിരുന്നവരുടെ സഹായത്തോടെ അഴിമതിയെ തുടച്ചു നീക്കാന്‍ യത്‌നിക്കുന്ന ഒരു അദ്ധ്യാപകന്റെ കഥയാണ് 'രാമണ്ണ' പറയുന്നത്. 2002 ല്‍ ദീപാവലി ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ ഈ തമിഴ് ആക്ഷന്‍ ചിത്രം വന്‍ വിജയമായിരുന്നു. വിജയകാന്തും സിമ്രാനും പ്രധാനവേഷത്തിലെത്തിയ ചിത്രം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ 150 ദിവസം നിറഞ്ഞോടി. എ ആര്‍ മുരുകദോസാണ് രാമണ്ണയുടെ സംവിധായകന്‍.

തമിഴില്‍ ചിത്രം വന്‍വിജയമായതിനെത്തുടര്‍ന്ന് തെലുങ്കില്‍ ചിരഞ്ജീവിയെ നായകനാക്കി 'ടാഗോര്‍' എന്ന പേരിലും കന്നഡയില്‍ വിഷ്ണുവര്‍ദ്ധനെ നായകനാക്കി 'വിഷ്ണുസേന' എന്ന പേരിലും 'രാമണ്ണ' റീമേക്ക് ചെയ്തിരുന്നു.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window