Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.94 INR , 1 EURO=72.07 INR
Fri 24th May 2013  
 
 
UK Special
  Add your Comment comment
സ്‌കോട്‌ലന്‍ഡില്‍ ആത്മഹത്യകള്‍ കൂടുന്നു
reporter
ലണ്ടന്‍ : സ്‌കോട്‌ലന്‍ഡില്‍ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണെന്നു റിപ്പോര്‍ട്ട്. യുകെയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെയാണ് ആത്മഹത്യകള്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നു ഗവേഷകര്‍ വലിയിരുത്തുന്നു. ഇതിനായി അവര്‍ ഒരു ഫോര്‍മുലയും കണ്ടെത്തിയിട്ടുണ്ട്. ഇത് ഫലപ്രദമായി നടപ്പാക്കിയാല്‍ ആത്മഹത്യകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം ഉണ്ടാകുന്നത്.

ആത്മഹത്യ നിരക്കു കൂടാന്‍ കാരണം മാനിസിക അസ്വാസ്ഥങ്ങളാണെന്ന് മാതാപിതാക്കളും ഡോക്റ്റര്‍മാരും വിശദീകരിക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ , എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റികള്‍ പറയുന്നു. ഇവര്‍ക്കിടയില്‍ ശക്തമായ കൗണ്‍സിലിംഗ് ഉണ്ടായാല്‍ ഒരു പരിധിവരെ ആത്മഹത്യയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.

മദ്യവും മയക്കുമരുന്നും തുടര്‍ന്നുണ്ടാകുന്ന വിഷാദ രോഗവുമാണ് പലരെയും ആത്മഹത്യയിലേക്കു നയിക്കുന്നതെന്ന് ജേര്‍ണല്‍ ഓഫ് എപ്പിഡിമോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തിന്റെ ജേണലില്‍ പറയുന്നു. ഇത്തരത്തില്‍ ആത്മഹത്യ സാധ്യത മദ്യപാനികള്‍ക്ക് 33 ശതമാനവും വിഷദരോഗികല്‍ക്ക് 24 ശതമാനവുമാണെന്നു പറയപ്പെടുന്നു.

മാഞ്ചെസ്റ്റര്‍ ആന്‍ഡ് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റികള്‍ നടത്തിയ പഠനത്തില്‍ ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുളളത് സ്‌കോട്ല്‍ഡിലാണ്. ആര്‍ക്കെങ്കിലും രോഗ ലക്ഷണമോ മറ്റും കണ്ടുതുടങ്ങിയാല്‍ ഉടന്‍തന്നെ ചികിത്സലഭ്യമാക്കണമെന്നുമാണ് നിര്‍ദേശിക്കുന്നത്.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window