Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.94 INR , 1 EURO=72.07 INR
Fri 24th May 2013  
 
 
അസോസിയേഷന്‍
  Add your Comment comment
പൂളില്‍ ദിലീപ് ഷോയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ഇനി ഏതാനും ടിക്കറ്റുകള്‍ കൂടി മാത്രം
Correspondent
യുകെയിലെ മലയാളികള്‍ക്ക് ആവേശം പകര്‍ന്ന് കൊണ്ട് കലാവിരുന്ന് ഒരുക്കുവാന്‍ ദിലീപും ഭാവനയും സംഘവും എത്തുമ്പോള്‍ സൗത്ത് വെസ്റ്റിലെ മലയാളികളും ആവേശത്തിലാണ്. യുകെ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ഈ മെഗാഷോകള്‍ സൗത്ത് വെസ്റ്റ് മേഖലയിലെ ഒരേയൊരു ഷോ പൂളില്‍ (ബോണ്‍മൗത്ത്) ജൂണ്‍ 16 നാണ് നടക്കുന്നത്. അതുകൊണ്ട്് തന്നെ ഇവിടുത്തെ ഏറ്റവും വലിയ ഹാളുകളില്‍ ഒന്നായ പൂള്‍ ലൈറ്റ് ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നടന്‍ ദിലീപും നടി ഭാവനയും ഗായിക റിമി ടോമിയും വേറെ ഒട്ടേറെ കലാകാരന്‍മാരും സ്റ്റേജ് ഷോ സംഘത്തില്‍ ഉള്‍പെട്ടിട്ടുണ്ട് . 13 നും 14 നുമായി എല്ലാവരും തന്നെ എത്തിച്ചേരുമെന്ന് ഉറപ്പായിട്ടുണ്ട് . ദിലീപ്, ഭാവന, നാദിര്‍ഷാ , സുരാജ് വെഞ്ഞാറമ്മൂട് , ഉണ്ടപ്പക്രു , റിമി ടോമി, സുബി സുരേഷ് , ഹരിശ്രീ യൂസഫ് , നസീര്‍ സംക്രാന്തി തുടങ്ങിയ താര നിരയാണ് എത്തുക. കാര്‍ഡിഫിലെ മലയാളികളായ ആഷിഷ് തങ്കച്ചന്‍ , ആഷ്‌ലി തങ്കച്ചന്‍ , സാരംഗി വിശ്വലാല്‍ , ബ്രിസ്റ്റോളില്‍ നിന്നുള്ള വിജി, വിനു, സുഷ്മിത് , ലണ്ടനില്‍ നിന്നുള്ള കലാഭവന്‍ നൈസ് , തുഷാര സതീശന്‍ എന്നിവരും ദിലീപിനും ഭാവനയ്ക്കുമൊപ്പം ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട് . ഇവര്‍ക്കൊപ്പം വോഡഫോണ്‍ കോമഡി ഷോയിലെ താരങ്ങളും അരങ്ങുകൊഴുപ്പിക്കാനുണ്ടാകും.

പൂള്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലൈറ്റ് ഹൗസില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് സിസ്റ്റവും, കാതിന് ഇമ്പമാര്‍ന്ന സൗണ്ട് സിസ്റ്റവും അതിവിശാലമായ ലോഞ്ചും , അതിമനോഹരമായ സിറ്റിങ്ങ് അറേഞ്ച്‌മെന്റും കൂടാതെ രണ്ടായിരത്തോളം കാര്‍പാര്‍ക്കിംഗ് സൗകര്യവും ഉണ്ട് .

കൂടാതെ കലാസ്‌നേഹികളുടെ ആവശ്യ പ്രകാരം കേരളീയ തനിമയുള്ള തട്ടുകടയും സംഘാടകര്‍ സജ്ജീകരിക്കുന്നുണ്ട് . ഇനിയും ടിക്കറ്റ് എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ ഏതാനും ടിക്കറ്റുകള്‍ കൂടി ലഭ്യമാണ്. ടിക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷാജി ജോര്‍ജ് - 07533306813
മാര്‍ട്ടിന്‍ കുര്യന്‍ - 07446701108

വേദിയുടെ വിലാസം - Light house Pool ,Bournemouth ,BH5 1UG
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window