|
കണ്ണൂര്‍ : തളിപറമ്പിലെ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകും. കൊലപാതകവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് ജയരാജനോട് ഹാജരാകാന്‍ അന്വേഷണ സംഘം നേരത്തെ ആവശ്യപ്പെട്ടിരിന്നു. അഭിഭാഷകന്റെ സാനിധ്യത്തില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം പൊലീസ് നിരാകരിച്ചു.
പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപറമ്പ് അരിയിലില്‍ വെച്ച് ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം നേതാക്കളെ ലീഗ് പ്രവര്‍ത്തകന്‍ ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മൊഴി നല്‍കാന്‍ ജയരാജനോട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പി ജയരാജന്റെ മൊഴിരേഖപെടുത്തുന്നത്. ജില്ലാ പൊലീസ് മേധാവി, കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി, വളപട്ടണം സിഐ എന്നിവരുടെ സാനിധ്യത്തില്‍ മൊഴി രേഖപെടുത്തും. ചോദ്യം ചെയ്യുന്നില്ലെന്നും വിളിപ്പിച്ചത് മൊഴിയെടുക്കാനാണെന്നും പൊലീസ് വ്യക്തമാക്കി. മൊഴിയെടുക്കുമ്പോള്‍ അഭിഭാഷകനെ അനുവദിക്കുന്ന പതിവില്ലെന്ന കീഴ്‌വഴക്കമാണ് പൊലീസ് സ്വീകരിച്ചത്. ടി.വി. രാജേഷ് എംഎല്‍എയോട് ഈ മാസം പതിനേഴിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. |