Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=91.98 INR , 1 EURO=78.72 INR
Wed 19th Jun 2013  
 
 
കായികം
  Add your Comment comment
ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്
Correspondent
പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നഡാലിനു ചരിത്ര നേട്ടം. സെര്‍ബ് ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ കീഴടക്കി ഏഴ് തവണ റൊളാങ് ഗാരോയിയില്‍ കിരീടം ചൂടുന്ന ആദ്യ താരമാവുകയായിരുന്നു നഡാല്‍. മഴയെത്തുടര്‍ന്ന് ഞായറാഴ്ച പൂര്‍ത്തിയാക്കാനാവാതെ പോയ ഫൈനലില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകളിലായിരുന്നു നഡാലിന്റെ ജയം(6-4, 6-3, 2-6, 7-5). ജയിച്ചിരുന്നെങ്കില്‍ എല്ലാ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലും ജയിച്ച താരമെന്ന ബഹുമതി ദ്യോക്കോവിച്ചിനും സ്വന്തമാവുമായിരുന്നു.

നാലാം സെറ്റിലെ 12 ാം ഗെയിമില്‍ ദ്യോക്കോവിച്ച് സര്‍വീസില്‍ ഇരട്ടപ്പിഴവ് വരുത്തിയതോടെയാണ് കളി അവസാനിച്ചത്. ഞായറാഴ്ച കളിനിര്‍ത്തുമ്പോള്‍ നഡാല്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുന്നിലായിരുന്നു. നാലാം സെറ്റില്‍ 3-1 ന് മുന്നിലെത്താനുള്ള അവസരം തുലച്ചാണ് ദ്യോക്കോവിച്ച് തോല്‍വി വഴങ്ങിയത്.

ഫ്രഞ്ച്ഓപ്പണില്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ആറ് കിരീടം നേടിയ സ്വീഡിഷ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗിന്റെ റെക്കോഡാണ് നഡാലിനു മുന്നില്‍ ഇത്തവണ വഴിമാറിയത്.2005, '06, '07, '08, '10, '11, '12 വര്‍ഷങ്ങളിലാണ് നഡാല്‍ കളിമണ്‍ പ്രതലത്തിലെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ചാമ്പ്യനായത്. 2009 ലെ പ്രീക്വാര്‍ട്ടറില്‍ റോബിന്‍ സോഡര്‍ലിങ്ങിനോടായിരുന്നു ഫ്രഞ്ച് ഓപ്പണില്‍ നഡാലിന്റെ ഏക തോല്‍വി. 26 കാരനായ സ്പാനിഷ് താരത്തിന്റെ 11 ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. റോജര്‍ ഫെഡറര്‍(16) പീറ്റ് സാംപ്രസ് (14) റോയ് എമേഴ്‌സന്‍(12) എന്നിവരാണ് ഗ്രാന്‍ഡ്സ്ലാം നേട്ടത്തില്‍ നഡാലിന് മുന്നിലുള്ളവര്‍.

വിംബിള്‍ഡണും ഓസ്‌ട്രേലിയന്‍ ഓപ്പണും യു എസ് ഓപ്പണും വിജയിച്ച ദ്യോക്കോവിച്ചിന് ഫ്രഞ്ച് കിരീടം കിട്ടാക്കനിയായി തുടരുകയാണ്. ഞായറാഴ്ച രണ്ടു സെറ്റിന് പിന്നിലായ ശേഷം ഉജ്ജ്വലമായി തിരിച്ചുവന്ന ദ്യോക്കോവിച്ചിന് മഴമൂലം കളിമാറ്റിവെച്ചത് തിരിച്ചടിയായി. നഡാലിന്റെ സര്‍വീസ് ഭേദിച്ച ദ്യോക്കോവിച്ച് നാലാം സെറ്റില്‍ 2-1 ന് മുന്നിട്ടു നില്‍ക്കുമ്പോഴാണ് മഴ ചതിച്ചത്. ഇത്തവണത്തെ വിജയം ഒരിക്കലും മറക്കാനാത്തതാണെന്ന് നഡാല്‍ പറഞ്ഞു.
 
Other News in this category

 
 

(അധ്യായം - രണ്ട്)
ശ്യാമള മനസില്‍ നിറഞ്ഞു. ഹരിശ്ചന്ദ്രന്‍ നായരുടെ ഹൃദയം തുടിച്ചു. കാമലഹരിയുടെ നുരകുത്തി. വീണ്ടും പൊടിവലിക്കാനൊരു മൂഡ്. പൊടി ഡെപ്പിയെടുത്ത്
 
Close Window