Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.02 INR , 1 EURO=71.89 INR
Thu 23rd May 2013  
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലൈംഗിക ആരോപണം: സ്വാമി നിത്യാനന്ദയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്
reporter
ബാംഗ്ലൂര്‍ : ലൈംഗിക ആരോപണ വിധേയനായ സ്വാമി നിത്യാനന്ദയെ അറസ്റ്റു ചെയ്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഉത്തരവിട്ടു. നിത്യാനന്ദയുടെ ആശ്രമം അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. നിത്യാനന്ദയ്‌ക്കെതിരെ ജനരോഷം രൂക്ഷമായതോടെയാണ് അറസ്റ്റിന് ഉത്തരവിട്ടത് .രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഇന്നലെ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

തന്നെ നിത്യാനന്ദ ലൈംഗികമായി പീഡീപ്പിച്ചെന്ന് ആരോപിച്ച് ഒരു വിദേശി വനിതയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് നിത്യാനന്ദയ്‌ക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. കൂടാതെ കഴിഞ്ഞയാഴ്ച മാധ്യമങ്ങളും നിത്യാനന്ദയുടെ ശിഷ്യന്മാരും തമ്മില്‍ ബാംഗ്ലൂരിലെ ആശ്രമത്തില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സംഭവത്തെക്കുറിച്ചും യോഗത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ആശ്രമം പരിശോധിക്കാനും നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളെടുക്കാനും സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window