Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=91.94 INR , 1 EURO=78.76 INR
Wed 19th Jun 2013  
 
 
UK Special
  Add your Comment comment
റിമോട്ട് കണ്‍ട്രോള്‍ മറന്നുപോയാല്‍ കണ്ടെത്താന്‍ ഇനി എളുപ്പം
Staff correspondent
ലണ്ടന്‍ : മൊബൈല്‍ ഫോണ്‍ എവിടെ വച്ചെന്ന് ഓര്‍മയില്ലെങ്കില്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. വിളിച്ചു നോക്കിയാല്‍ മതി. സൈലന്റ് മോഡ് അല്ലെങ്കില്‍ വേഗത്തില്‍ കിട്ടും.

ഇതുപോലെ എവിടെവച്ചു എന്നു പെട്ടെന്നു മറന്നു പോകുന്ന ഒരു സാധനമാണ് റിമോട്ട് കണ്‍ട്രോള്‍. അതില്‍ വിളിച്ചു നോക്കാന്‍ പറ്റില്ലല്ലോ. എന്നാലുമുണ്ട് കണ്ടുപിടിക്കാന്‍ ഒരു മാര്‍ഗം.

എക്‌സ്‌ബോക്‌സ് ഗെയിംസ് കണ്‍സോള്‍ ഉപയോഗിച്ച് റിമോട്ട് കണ്‍ട്രോള്‍ കണ്ടുപിടിക്കാമെന്നാണ് കണ്ടെത്തല്‍. ഇതിലെ കൈനറ്റിക് സെന്‍സറുകളാണ് കണ്ടുപിടിക്കാന്‍ സഹായിക്കുന്നത്. താക്കോലുകള്‍ വരെ കണ്ടെത്താന്‍ ഇതു സഹായകമാകും.

വസ്തുക്കളുടെ ആകൃതി മനസിലാക്കി അവയുടെ നീക്കം കണ്ടെത്തുകയാണ് ഈ സെന്‍സറുകള്‍ ചെയ്യുന്നത്. ഇനി മറഞ്ഞിരിക്കുന്നിടത്ത് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അവസാനം കണ്ടത് എവിടെ എന്നെങ്കിലും പറഞ്ഞു തരും.

വീടിനുള്ള ഗൂഗ്ള്‍ എന്നാണ് ഗെയിം കണ്‍സോളിനിപ്പോള്‍ പേരിട്ടിരിക്കുന്നത്. ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗപ്പെടുത്തുന്നു. മൊബൈല്‍ ഫോണ്‍, പഴ്‌സ് തുടങ്ങി റൂബിക് ക്യൂബ് വരെ ഇതുപയോഗിച്ച് കണ്ടുപിടിക്കാം.
 
Other News in this category

 
 

അധ്യായം ഒന്ന്
തേച്ചുകുളി കഴിയുമ്പോഴേ ആവി പറക്കുന്ന കഞ്ഞി മുന്നിലെത്തിയിരിക്കണം. അതാണ് ഹരിശ്ചന്ദ്രന്‍നായരുടെ ചിട്ട. പേരില്‍ മാത്രമേ ഹ&#
 
Close Window