Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.28 INR , 1 EURO=70.40 INR
Mon 20th May 2013  
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ന്യൂനപക്ഷ ഉപസംവരണം: ഇടക്കാല സറ്റേ വേണമെന്ന കേന്ദ്ര ആവശ്യം സുപ്രീംകോടതി തള്ളി
reporter
ന്യൂഡല്‍ഹി: ന്യൂനപക്ഷ ഉപസംവരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍ബലപ്പെടുത്തിയ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഇടക്കാല സ്‌റ്റേ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഒ.ബി.സി. സംവരണത്തിനുള്ളില്‍ 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തി കഴിഞ്ഞകൊല്ലം ഡിസംബര്‍ 22 നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

പിന്നാക്കക്കാര്‍ക്കുള്ള 27 ശതമാനം തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിനുള്ളില്‍ നാലരശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവെച്ച ഉത്തരവ് ആന്ധ്രപ്രദേശ് ഹൈക്കോടതി ദുര്‍ബലപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേന്ദ്രഉത്തരവിനെതിരെ പിന്നാക്കവിഭാഗ നേതാവായ ആര്‍. കൃഷ്ണയ്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേന്ദ്രഉത്തരവ് ഹൈക്കോടതി ദുര്‍ബലപ്പെടുത്തിയത്.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window