Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.47 INR , 1 EURO=72.17 INR
Sun 26th May 2013  
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ സൗത്ത് ഈസ്റ്റ് വെസ്റ്റ് റീജിയന്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഏവര്‍ക്കും നവ്യാനുഭവമായി
Correspondent
യുക്മ സൗത്ത് ഈസ്റ്റ് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ടോള്‍ വര്‍ത്തില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ പങ്കെടുത്ത കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി. യുക്മ റീജിയണല്‍ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം മാസ് ടോള്‍വര്‍ത്തിന്റെ സെക്രട്ടറി എബി, സെബി പോള്‍ , സാവിയോ, അരുണിമ ജോബി എന്നിവര്‍ മാസ്സിനെ പ്രതിനിധീകരിച്ചു കരിയര്‍ ഗൈഡന്‍സ് സെമിനാറിന് നേതൃത്വം നല്‍കി. ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് കത്തോലിക് പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സെമിനാര്‍ നടന്നത്. ഓരോ കുട്ടികളുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് അഭിരുചിയുള്ളതും, ശോഭിക്കാന്‍ കഴിയുന്നതുമായ മേഖലകളിലേക്ക് തിരിച്ചു വിടുന്നതിനാവശ്യമായ അറിവുകള്‍ നല്‍കുന്നതിനും, തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളെ സംബന്ധിച്ചുമൊക്കെ കുട്ടികളെയും മാതാപിതാക്കളെയും ബോധവാന്‍മാരാക്കുന്നതുമായിരുന്നു സെമിനാര്‍.

ബെര്‍മിങ്ഹാമില്‍ നിന്നുള്ള റീന ടീച്ചര്‍ , എബ്രഹാം ലുക്കോസ്, ആന്റണി എബ്രഹാം എന്നിവരടങ്ങിയ വിദ്യാഭ്യാസ, സാമ്പത്തിക വിദഗ്ധരാണ് ക്ലാസുകള്‍ എടുത്തത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ച സെമിനാര്‍ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം ടോള്‍ വര്‍ത്തില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്റെ കമ്മിറ്റി യോഗത്തില്‍ ജൂലൈ മാസത്തില്‍ റെഡിങ്ങില്‍ വച്ച് ബാറ്റ് മിന്റണ്‍ ടൂര്‍ണമെന്റ് നടത്താനും, യുക്മ നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദേശം കിട്ടിയാല്‍ റീജിയണല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ടോമി തോമസും, സെക്രട്ടറി മനോജ് പിള്ളയും അറിയിച്ചു. ടൂര്‍ണമെന്റില്‍ ട്രോഫികള്‍ , കാഷ് അവാര്‍ഡ് എന്നിവ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ പ്രസിഡന്റ് ടോമി തോമസുമായി ബന്ധപ്പെടേണ്ടതാണ്.

ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയിക്കുന്നവര്‍ക്കുള്ള സമ്മാനങ്ങള്‍

ഗ്രൂപ്പ് വിന്നേഴ്‌സിന് 101 പൗണ്ട് ക്യാഷ് പ്രൈസും മെഡലും സര്‍ട്ടിഫിക്കറ്റും
ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പിന് 51 പൗണ്ട് ക്യാഷ് പ്രൈസും മെഡലും സര്‍ട്ടിഫിക്കറ്റും
സിംഗിള്‍സ് റണ്ണര്‍ അപ്പിന് 75 പൗണ്ട് ക്യാഷ് പ്രൈസും മെഡലും സര്‍ട്ടിഫിക്കറ്റും
സിംഗിള്‍സ് റണ്ണര്‍ അപ്പിന് 40 പൗണ്ട് ക്യാഷ് പ്രൈസും മെഡലും സര്‍ട്ടിഫിക്കറ്റും

ഗ്രൂപ്പിന് എന്‍ട്രി ഫീ 20 പൗണ്ടാണ്. സിംഗിള്‍ പാര്‍ട്ടിസിപ്പേഷന് 15 പൗണ്ടും. ഒരു അസോസിയേഷനില്‍ നിന്നും 3 ഗ്രൂപ്പിനും 3 സിംഗിള്‍ മെമ്പേഴ്‌സിനും പങ്കെടുക്കാം. പങ്കെടുക്കുവാന്‍ അപേക്ഷ ക്ഷണിക്കുന്ന അവാസാന തീയതി ജൂലൈ ഒന്നാണ്.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window