Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.88 INR , 1 EURO=71.82 INR
Fri 24th May 2013  
 
 
കായികം
  Add your Comment comment
ഹോളണ്ടിനെ തോല്‍പ്പിച്ചു ജര്‍മനി ക്വാര്‍ട്ടറില്‍
reporter
കര്‍കീവ്: യൂറോ കപ്പില്‍ ഹോളണ്ടിനെ തോല്‍പ്പിച്ചു ജര്‍മനി ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു ജര്‍മനിയുടെ ജയം. തുടര്‍ച്ചയായ രണ്ടാമത്തെ ജയമാണിത്. മരണ ഗ്രൂപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഡച്ച് പടയ്ക്കു വിജയിക്കാനായില്ല. മരിയോ ഗോമസിന്റെ ഇരട്ട ഗോളുകളാണു ഹോളണ്ടിന്റെ സ്വപ്നങ്ങള്‍ക്കു തിരിച്ചടിയായത്.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഓറഞ്ച് പടയ്ക്കു മുന്‍പില്‍ ജര്‍മനിയുടെ പ്രകടനം നിറം മങ്ങിയതായിരുന്നു. എന്നാല്‍ അമിതാവേശമില്ലാതെ പ്രതിരോധിച്ചു കളിച്ച ജര്‍മനി അവസരങ്ങള്‍ കൃത്യമായി മുതലാക്കി. മരിയോ ഗോമസിന്റെയും മെസോ ഓസലിന്റെയും തന്ത്രങ്ങളാണു ജര്‍മനിക്കു വിജയമൊരുക്കിയത്. 24ാം മിനിറ്റില്‍ ഗോമസ് ആദ്യം ഗോള്‍ നേടി. സെന്‍ സ്റ്റീഗറില്‍ നിന്നു ലഭിച്ച പാസ് സ്‌റ്റെഗ് ലന്‍ ബര്‍ഗളെ വെട്ടിച്ചു ഗോമസ് വലയിലാക്കി. ആദ്യ പകുതി അവസാനിക്കും മുന്‍പു 38ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നുള്ള ബുള്ളറ്റ് ഷോട്ട്. രണ്ടാം പകുതിയിലും ഹോളണ്ട് കളം നിറഞ്ഞു നിന്നു. ജര്‍മനി പ്രതിരോധത്തിലൂന്നി മുന്നോട്ടു പോയി. 53ാം മിനിറ്റില്‍ വാന്‍ പേഴ്‌സിയുടെ ഷോട്ട് ജര്‍മന്‍ ഗോളി ന്യൂഇയര്‍ തട്ടിയകറ്റി. 73ാം മിനിറ്റില്‍ വാന്‍പേഴ്‌സി ന്യൂഇയറെ കബളിപ്പിച്ചു. ഒറ്റക്കു മുന്നേറിയ വാന്‍പേഴ്‌സി ബോക്‌സിനു പുറത്തു നിന്നു തൊടുത്ത ഷോട്ട് വലയിലെത്തി.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window