Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.47 INR , 1 EURO=72.17 INR
Sat 25th May 2013  
 
 
കായികം
  Add your Comment comment
ബലാത്സംഗക്കേസില്‍ വനിതാ അത്‌ലറ്റ് പിങ്കി പ്രമാണിക് അറസ്റ്റിലായി
Correspondent
കൊല്‍ക്കത്ത : ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ 'വനിതാ താരം' പിങ്കി പ്രമാണിക് യുവതിയെ മാനഭംഗം ചെയ്ത കേസില്‍ അറസ്റ്റിലായി. ഇതുവരെ യുവതിയെന്നു കരുതിയ താരം പുരുഷനാണെന്ന ആരോപണം കായികവൃത്തങ്ങളില്‍ ഞെട്ടലുണ്ടാക്കി.

ഇയാളോടൊപ്പം കഴിഞ്ഞിരുന്ന യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ് . വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി മൂന്നുമാസമായി തന്നെ പിങ്കി ഒപ്പം താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരില്‍നിന്നു പണവും കൈക്കലാക്കിയത്രേ. കോടതിയില്‍ ഹാജരാക്കിയശേഷം പിങ്കിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമെന്നു പൊലീസ് പറഞ്ഞു.

കിഴക്കന്‍ റയില്‍വേയുടെ മധ്യദൂര ഓട്ടക്കാരിയായ പിങ്കി 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 4 - 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയിരുന്നു.

2006 മെല്‍ബല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ വെള്ളിയും നേടി. 2006 കൊളംബോ സാഫ് ഗെയിംസില്‍ പിങ്കിക്കു മൂന്നു സ്വര്‍ണമുണ്ടായിരുന്നു 400 മീ, 800 മീ, 4-400 റിലേ എന്നീ ഇനങ്ങളില്‍.

വനിതാ ഇനങ്ങളില്‍ മല്‍സരിച്ചു നേടിയ ഈ മെഡലുകളെല്ലാം പിങ്കി പുരുഷനാണെന്നു തെളിഞ്ഞാല്‍ തിരികെ വാങ്ങുമെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.ആദ്യമായല്ല പിങ്കിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2004 നവംബര്‍ 22 ന് അനുവാദമില്ലാതെ തോക്ക് കൈവശം വച്ചതിന് അവരെ അറസ്റ്റ് ചെയ്തിരുന്നു.
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window