|
ബോള്‍ട്ടണ്‍ : മത സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും നാടായ കോട്ടയം ജില്ലയിലെ അതുരമ്പുഴ നിവാസികള്‍ ഒത്തു കൂടുന്ന യു. കെ. യിലെ രണ്ടാമത് സംഗമം ജലൈ 28ന് ബോള്‍ട്ടണില്‍ നടക്കും. പ്രശസ്ത വാഗ്മിയും, ചങ്ങനാശ്ശേരി അതിരൂപതാ പിആര്‍ഒയും, അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളി വികാരിയുമായ റവ. ഫാ: ഡോ. മാണി പുതിയിടം മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സംഗമ പരിപാടികളുടെ വിജയത്തിനായി പന്ത്രണ്ട് അംഗ കോര്‍ കമ്മറ്റി നിലവില്‍ വന്നു.
ജോബോയി ജോസഫ്, ഉണ്ണി വെളളിനാങ്കല്‍ , സാബു മന്നാകുളം, സിജോ മണ്ണഞ്ചേരി, സിബി മുട്ടത്തേട്ട്, സാലസ് പുതുപ്പറമ്പില്‍ , സിബി വേകത്താനം, ജെയിസണ്‍ പുളിങ്ങാപ്പള്ളി, ബിന്‍സണ്‍ തറപ്പേല്‍ , സോജി തെങ്ങുംതോട്ടം, ജോസ് മാത്യു മുഖച്ചിറയില്‍ , സണ്ണി പുന്നയ്ക്കാപള്ളി തുടങ്ങിയവരാണ് കമ്മറ്റി അംഗങ്ങള്‍. ഈ കോര്‍കമ്മറ്റി വഴി യോഗം ചേര്‍ന്ന് വിവിധ സബ്കമ്മറ്റികള്‍ രൂപീകരിച്ച് ഈ വര്‍ഷത്തെ സംഗമ പരപാടികള്‍ക്ക് നേതൃത്വം നല്‍കും. ബോള്‍ട്ടണ്‍ ഫാണ്‍ വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയവും പാരീഷ് ഹാളുമാണ് സംഗമപരിപാടികള്‍ക്കായി ഒരുക്കുന്നത്. റവ. ഡോ. മാണി പുതിയിടത്തിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പാരീഷ് ഹാളില്‍ ചേരുന്ന പൊതു സമ്മേളനത്തിലും കുടുംബ കൂട്ടായ്മകളിലും ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ ഭാഗമാകും.
ജൂലൈ രണ്ടാം വാരം യു. കെ. യില്‍ എത്തിച്ചേരുന്ന റവ. ഡോ. മാണിപുതിയടം യു. കെ. യുടെ വിവിധ ഭാഗങ്ങളിലുള്ള അതിരമ്പുഴ നിവാസികളുടെയും ചങ്ങനാശ്ശേരി അതിരൂപതാ അംഗങ്ങളുടെയും ഭവന സന്ദര്‍ശനം നടത്തുകയും, വീട് വെഞ്ചരിപ്പ് നടത്തുകയും ചെയ്യും. താല്‍പ്പര്യമുള്ളവര്‍ താഴെ കൊടുത്തരിക്കുന്ന നമ്പരുകളില്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണം. ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കി പിറന്ന മണ്ണിന്റെ സൗഹൃദം പങ്കുവെയ്ക്കുവാന്‍ യു. കെ.യില്‍ എമ്പാടുമുള്ള മുഴുവന്‍ അതിരമ്പുഴ നിവാസികളെയും അതിരമ്പുഴയില്‍ നിന്ന് വിവാഹം കഴിച്ച് പോയവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. സംഗമത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവരും താഴെ പറയുന്ന നമ്പരുകളില്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണം.
ജോബോയി ജോസഫ് - 079666082207, ഉണ്ണി വെള്ളിനാങ്കല്‍ - 07429196639, സാബു മന്നാകുളം - 07904071234, സിജോ മണ്ണഞ്ചേരി - 07886338434, സിബി മുട്ടത്തേട്ട് - 07800658336, സാലസ് പുതുപറമ്പില്‍ - 07533818673, സിബി വേകത്താനം - 07903748605, ജെയ്‌സണ്‍ പുളിങ്ങാപ്പള്ളി - 07588599022, ബിന്‍സണ്‍ തറപ്പേല്‍ - 07931788765, സോജി തെങ്ങുതോട്ടം - 078864444098, ജോസ് മാത്യു മുഖച്ചിറയില്‍ - 07983417360, സണ്ണി പുന്നയ്ക്കാപള്ളി - 07825345734
വേദിയുടെ വിലാസം
Our Lady of Lourdes
Plodder Lane
Fanworth
Bolton
BL4 0 BR |