Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
2010ലെ കുക്ക് ബുക്കുകള്‍
Reporter
പാചക സ്‌നേഹികളെ സംബന്ധിച്ച് 2010 അത്ര നല്ല വര്‍ഷമായിരുന്നില്ല. കുക്ക് ബുക്കുകള്‍ വളരെ കുറച്ചു മാത്രമെ ഇറങ്ങിയുള്ളൂ, അവയില്‍ തന്നെ പ്രതീക്ഷയുടെ അടുത്തെങ്കിലും എത്തിയത് വളരെ കുറച്ച് മാത്രം. മൂമ്മിന്‍സ് കുക്ക് ബുക്കാണ് പാചക പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു പുസ്തകം. കുട്ടികള്‍ക്ക് പോലും മനസ്സിലാക്കാനും, തയ്യാറാക്കാനും കഴിയുന്ന രീതിയിലുള്ള വിശദീകരണമാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കിയത്.

നോമാ കുക്ക് ബുക്ക് കാര്യമായ കാര്യങ്ങള്‍ നല്‍കിയെങ്കിലും വീട്ടില്‍ കാണാത്ത കിറ്റുകള്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്ന വിഭവങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യമായി വരുമെന്നത് ദോഷമായി. പക്ഷെ പുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ വായില്‍ വെള്ളമൂറിക്കും. ജോണ്‍ ക്രേസസിന്റെ ഡൈജസ്റ്റഡ് റീഡും ഇതേ അവസ്ഥ പുലര്‍ത്തുന്നു.

നമുക്ക് ചുറ്റമുള്ള എല്ലാ ചെടികളും തന്നെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ജെക്കാ മാക് വികാറുടെ ഹെര്‍ബ് കുക്ക്ബുക്ക് പ്രയോജനപ്പെടുത്താം. ഒലീവ്, ആല്‍മണ്‍ , ഗോജി ബെറീസ് തുടങ്ങീ വിവിധ പദാര്‍ത്ഥങ്ങള്‍ ഉപയോഗപ്പെടുത്തുന്നതാണ് മാര്‍ക്ക് ഡയാകോണോസിന്റെ എ ടേസ്റ്റ് ഓഫ് ദി അണ്‍എക്‌സപെക്റ്റഡ് പറയുന്നത്. പാചകം എളുപ്പമാക്കുന്ന വിദ്യകളെക്കുറിച്ചാണ് മധൂര്‍ ജഫ്രിയുടെ കറി ഈസി പറയുന്നത്. തോമസിന മിയറുടെ മെക്‌സിക്കന്‍ ഫുഡ് മേഡ് സിംപിള്‍ എന്ന പുസ്തകവും എളുപ്പവഴികള്‍ പകര്‍ന്നു നല്‍കുന്നു.
 
Other News in this category

 
 




 
Close Window