ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഓണത്തിനോടനുബന്ധിച്ചു സെപ്തംബര്‍ ഒന്നിന് ബസില്‍ഡണില്‍ യുകെയിലെ എല്ലാ പ്രമുഖ ടീമുകളെയും ഉള്‍പ്പെടുത്തി യുകെ മലയാളികള്‍ക്കായി ദേശീയ തലത്തില്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നു.ഇതിനായി നാല് ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 750 പൗണ്ടും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 250 പൗണ്ടും നല്‍കുന്നതായിരിക്കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസോസിയേഷന്റെ പേരിലുള്ള ടീമുകളായിട്ടോ വ്യക്തികളുടെ ഗ്രൂപ്പായോ ഓഗസ്റ്റ് മാസം 10 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്ട്രഷന്‍ ഫീസ് ടീമിന് 120 പൗണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്.ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരമാവധി ഭാരം 600 കിലോയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂപ് ജോസഫ് 07932934464, ബാബു 07504752746 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.