Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.01 INR , 1 EURO=71.60 INR
Wed 22nd May 2013  
 
 
അസോസിയേഷന്‍
  Add your Comment comment
സീമയുടെ ബാര്‍ബിക്യു പാര്‍ട്ടി ഇന്ന്
correspondent

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളികളുടെ അസോസിയേഷനായ സീമയുടെ ബാര്‍ബിക്യു പാര്‍ട്ടി ഇന്ന് ബൈക്‌സില്‍ ഓണ്‍ സീ, ഗാലി ഹില്ലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാവും പാര്‍ട്ടി ആരംഭിക്കുക. എല്ലാവരെയും ബാര്‍ബിക്യുവിലേക്ക് സംഘാടകര്‍ ക്ഷണിച്ചു

സീമയുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ എട്ടിന് വിവിധ പരിപാടികളൊടെ അരങ്ങേറും.ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. ചിങ്ങപ്പുലരി 2012 എന്നാണ് ഓണാഘോഷങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്.ബിഷപ് ബെല്‍ സ്‌കൂളില്‍ രാവിലെ 11 മുതല്‍ ആറുവരെയാവും പരിപാടികള്‍ അരങ്ങേറുക.

വിവിധ കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും പുറമെ ഇരുപത്തിനാല് വിഭവങ്ങള്‍ ഉള്‍പെടുത്തിയ ഓണസദ്യയാണ് ഇത്തവണ ഒരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.മുതിര്‍ന്നവര്‍ക്ക് 15 പൗണ്ടും അഞ്ചു വയസിനുമുകളിലുള്ള കുട്ടികള്‍ക്ക് 12 പൗണ്ടുമാണ് പ്രവേശനഫീസ്.

അഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.ഓഗസ്റ്റ് 20 നു മുമ്പ് കമ്മിറ്റിയംഗങ്ങളില്‍ നിന്നു ടിക്കറ്റ് കരസ്ഥമാക്കുന്നവര്‍ക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.മുതിര്‍ന്നവര്‍ക്ക് മൂന്നു പൗണ്ടും കുട്ടികള്‍ക്ക് രണ്ടു പൗണ്ടും ഇളവാണു ലഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഓണം കണ്‍വീനര്‍മാരായ സുജ സാബു (ഫോണ്‍: 07587085285), ജോബി തോമസ് (ഫോണ്‍:07427484497) എന്നിവരുമായി ബന്ധപ്പെടുക.

 

 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window