Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=83.59 INR , 1 EURO=70.87 INR
Tue 21st May 2013  
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തിന് ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്പ്
correspondent

ന്യൂഡല്‍ഹി:ലണ്ടന്‍ ഒളിംപിക്‌സിനു ശേഷം ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പ്.ഇരുവരുടെയും നാട്ടിലെ ഗുസ്തിക്കളരികളില്‍ നിന്ന് സഹതാരങ്ങളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.കൂറ്റന്‍ ഹാരമണിയിച്ചാണ് താരങ്ങളെ ഇവര്‍ എതിരേറ്റത്.

വിമാനത്താവളത്തിലെ അറൈവല്‍ ബ്ലോക്കിന് പുറത്തേക്കെത്തിയ ഉടന്‍ തന്നെ പടക്കം പൊട്ടിച്ചും ഡ്രമ്മുകള്‍ മുഴക്കിയും ജയ് വിളികളുമായി ഇരുവരെയും സ്വീകരിച്ച ആരാധകര്‍ തോളിലേറ്റിയാണ് ഇവരെ പുറത്തെത്തിച്ചത്.പിന്നീട് പ്രത്യേകം അലങ്കരിച്ച തുറന്ന വാഹനത്തില്‍ സമീപത്തെ ക്ഷേത്രം വരെ ഇവരെ സ്വീകരിച്ചാനയിച്ചു.

യോഗേശ്വര്‍ ദത്ത് വെങ്കല മെഡലും സുശീല്‍ വെള്ളിമെഡലുമാണ് ഗുസ്തിയില്‍ നേടിയത്.ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ മേരി കോമിനും ഊഷ്മള വരവേല്‍പാണ് വിമാനത്താവളത്തില്‍ ലഭിച്ചത്.


 

 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window