ബാന്‍ബറി:ബാന്‍ബറി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്നാം തീയതി നടക്കും.രാവിലെ പത്ത് മുതല്‍ ബാന്‍ബറി ബി. ജി. എന്‍. സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്.വടംവലി, പൂക്കളം അടക്കമുള്ള വിവിധ മത്സരങ്ങള്‍ ഓണാഘോഷങ്ങളുടെ ഭാഗമായുണ്ടാകും.തുടര്‍ന്ന് പൊതു സമ്മേളനവും ഓണസദ്യയും നടക്കും.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ രാവിലെ 10 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം.പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്‍പ്പര്യമുള്ളവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണം.ഓണാഘോഷ പരിപാടികളുടെ ഭാഗമായി തീരുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.