സന്ദര്‍ലാന്റ് : നോര്‍ത്ത് ഈസ്റ്റിലെ ആദ്യകാല അസോസിയേഷനുകളില്‍ ഒന്നായ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ കായിക മേളയും സ്‌നേഹകൂട്ടായ്മയും 26ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായികമത്സരങ്ങള്‍ സംഘടിപ്പിക്കും.
മത്സരങ്ങളിലെ വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ഫിലിപ്പ് ചാക്കോ അറിയിച്ചു. കായിക പ്രേമികളായ എല്ലാ അംഗങ്ങളെയും പരിപാടികളില്‍ പങ്കെടുത്തു ആസ്വദിക്കാനായി ഭാരവാഹികള്‍ ക്ഷണിച്ചു.
കായികമേള നടക്കുന്ന വേദി: സില്‍ക്ക് വെര്‍ത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സന്ദര്‍ലാന്റ് SR1 6PD.