Subscribe : | Download Font | | RSS | | Get News In Email |
 
1 POUND=84.02 INR , 1 EURO=71.89 INR
Fri 24th May 2013  
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിവാദങ്ങളോട് പ്രതികരിച്ച് പന്ന്യനും ബേബിയും ഒരേ സദസ്സില്‍
reporter

ആലപ്പുഴ : ഇടതുപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ആശയങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എല്ലാവര്‍ക്കും ഒരേ നിലപാട് എടുക്കാന്‍ കഴിയില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു രണ്ട് അഭിപ്രായമായിരുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായപ്പോള്‍ ഒരഭിപ്രായമായി. 


പക്ഷേ, യുപിഎയിലും  യുഡിഎഫിലുമുള്ള ഐക്യം രാജ്യത്തെ കൊള്ളയടിക്കാനാണെന്നും തര്‍ക്കമുള്ളതു വീതം വയ്ക്കുന്ന കാര്യത്തില്‍ മാത്രമാണെന്നും ബേബി പറഞ്ഞു. 

അതേസമയം അഴിമതിക്കെതിരായും ഭരണാധികാരി വര്‍ഗത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഒന്നിച്ചു പോരാടണമെന്നു പന്ന്യന്‍ പറഞ്ഞു. 

ആലപ്പുഴ വലിയ ചുടുകാട്ടില്‍ പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും. കമ്യൂണിസ്റ്റു പാര്‍ട്ടിയെ വേട്ടയാടി നശിപ്പിക്കാന്‍ കഴിയില്ലെന്നും പി. കൃഷ്ണപിള്ളയുടെ പാരമ്പര്യമാണ് ഇടതുമുന്നണിയും കമ്യൂണിസ്റ്റു പാര്‍ട്ടിയും കൊണ്ടു പോകുന്നതെന്നും ബേബി പറഞ്ഞു.

 
 
Other News in this category

 
 

വാരാന്ത്യം
കൊച്ചി മെട്രോയുടെ വിവാദങ്ങള്‍ പതിവിലും ശക്താകുകയും ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിനെതിരെ ഭരണ പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍
 
Close Window