Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
പാചകം
  Add your Comment comment
ക്രിസ്മസ് സ്വാദിന് പഴമയും പുതുമയും ഒന്നിച്ചപ്പോള്‍
Reporter
2009ല്‍ ബ്രിട്ടന്‍കാര്‍ 7 മില്ല്യന്‍ കുക്ക്ബുക്കുകളാണ് വാങ്ങിക്കൂട്ടിയത്. മണിക്കൂറുകള്‍ കളഞ്ഞ് കുക്കറി ഷോ കാണുന്നതും ബ്രിട്ടനില്‍ പതിവാണ്. 2010ല്‍ ടെലിവിഷനിലെ ഷെഫ് ജാമി ഒലിവറാണ് താരമായത്. ബ്രിട്ടീഷ് പ്രസാധക ചരിത്രത്തില്‍ തന്നെ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിയപ്പെട്ട പുസ്തകമായി ഒലിവറിന്റേത്.

8.7 ബില്ല്യന്‍ പൗണ്ടാണ് 2009ല്‍ ബ്രിട്ടീഷുകാര്‍ ഫ്രോസ്റ്റ് ഫുഡിനായി ചിലവഴിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതിന് പകരം, സോഫയില്‍ കുത്തിയിരുന്ന് വായില്‍ വെള്ളമൂറുന്ന ഭക്ഷണം പാചകം ചെയ്യുന്ന കുക്കറി ഷോകള്‍ കണ്ടിരുന്നു എന്നതാണ് വസ്തുത. ക്രിസ്മസ് കാലത്ത് ഏറ്റവും വിറ്റഴിയപ്പെട്ട ഒന്നാണ് കേക്ക്. വെയ്റ്റ്‌റോസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിച്ച കുക്കറി എഴുത്തുകാരി ഡെലിയ സ്മിത്ത് തയ്യാറാക്കിയ കേക്കാണ് ഇതില്‍ മുന്നില്‍ . കഴിച്ചിട്ട് ഇഷ്ടപ്പെട്ടാല്‍ സ്വയം പാചകം ചെയ്യാനുള്ള കുറിപ്പും കേക്കിനൊപ്പം നല്‍കിയിരുന്നു.

ബാഗിലാക്കിയ ക്രിസ്മസ് എന്നൊക്കെ വിമര്‍ശകര്‍ പറഞ്ഞെങ്കിലും കേക്കിനെ എളുപ്പത്തില്‍ വീടുകളിലെത്തിക്കാന്‍ കഴിഞ്ഞത് സ്മിത്തിന്റെ വിജയമാണ്. തിരക്കുപിടിച്ച ഇക്കാലത്ത് അനാവശ്യ സാധനങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ ആര്‍ക്കും സമയമില്ല. ക്രിസ്മസിന് ഒരുങ്ങുന്ന സമയത്താണ് സമിത്ത് തന്റെ സംരംഭവുമായി രംഗത്തെത്തിയത്.

ഡെലിയ വീട്ടില്‍ ഹോം കേക്ക് തയ്യാറാക്കുന്ന ദൃശ്യം കാണുന്ന പരസ്യമാണ് കേക്കിനായി ഉപയോഗപ്പെടുത്തിയത്. പാരമ്പര്യം ഉപയോഗപ്പെടുത്തുകയെന്ന് വില്‍പന തന്ത്രമാണ് കേക്കിനായി ഡെലിയ ഉപയോഗിച്ചത്.
 
Other News in this category

 
 




 
Close Window