Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
പാചകം
  Add your Comment comment
ജോയ് ചിക്കന്‍
Reporter
ചിക്കന്‍ - ഒരു കിലോ (കഷണങ്ങളാക്കിയത് )
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
സോയസോസ് - 1 1/2 ടീസ്പൂണ്‍
വിനാഗിരി - ഒരു ടീസ്പൂണ്‍
സവോള അരിഞ്ഞത് - 2 കപ്പ്
പച്ചമുളക് - 5 എണ്ണം
വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
കാപ്‌സികം ചെറുതായി അരിഞ്ഞത് - 1/4 കപ്പ്
ബീറ്റ്‌റൂട്ട് ചെറുതായി ചുരണ്ടിയത് - 1 കപ്പ്
ടുമാറ്റോ സോസ് - 1/4 കപ്പ്
എണ്ണ - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം : വൃത്തിയാക്കി അരിഞ്ഞുവച്ചിരിക്കുന്ന ചിക്കനില്‍ മുളകുപൊടി , സോയാസോസ് , വിനാഗിരി , ഉപ്പ് , എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം എണ്ണയില്‍ വറുത്തുകോരുക. മറ്റൊരു പാത്രത്തില്‍ എണ്ണയില്‍ വെളുത്തുള്ളി ചതച്ചത് ഇട്ട് മൂപ്പിക്കണം. അതിലേക്ക് സവോളവും പച്ചമുളകും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക.

പിന്നീട് ഇതിലേക്ക് ബീറ്റ്‌റൂട്ടും കാപ്‌സിക്കവും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക. അതില്‍ മല്ലിയിലയും ടുമാറ്റോ സോസും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. വറുത്തുവച്ച ചിക്കന്‍ അതിലേക്ക് ചേര്‍ക്കുക. സ്വാദിഷ്ടമായ ജോയ് ചിക്കന്‍ തയ്യാര്‍.
 
Other News in this category

 
 




 
Close Window